പാലക്കാട് നിന്നും കാണാതായ യുവതിയെയും 53കാരനെയും വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട് നിന്നും കാണാതായ യുവതിയേയും 53കാരനേയും തൃശൂരില്‍ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കുംഞ്ചേരി കണ്ണച്ചിപരുത സ്വദേശി സിന്ധു (35), വാല്‍ക്കുളമ്പ് സ്വദേശി വിനോദ് (53) എന്നിവരാണ് മരിച്ചത്. തൃശൂർ പീച്ചി പോത്തുചാടിക്ക് സമീപം ഉള്‍ വനത്തിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മാർച്ച് 27മുതലാണ് ഇരുവരേയും കാണാതായത്. സംഭവത്തില്‍ വടക്കുംഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. വിനോദിന്റെ മൃതദേഹം തൂങ്ങിയ നിലയിലായിരുന്നു. സിന്ധുവിന്റെ മൃതദേഹം സമീപത്ത് കുറ്റികാട്ടില്‍ നിന്നാണ് കണ്ടെത്തിയത്. പീച്ചി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.
സിന്ധുവിനെ കൊന്ന ശേഷം വിനോദ് ജീവനൊടുക്കിയെന്നാണ് സംശയം. ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇരുവരേയും കണ്ടെത്താൻ വനമേഖലയില്‍ പ്രത്യേക സംഘം അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായി പോലീസ് പറഞ്ഞു.
The post പാലക്കാട് നിന്നും കാണാതായ യുവതിയെയും 53കാരനെയും വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി appeared first on News Bengaluru.
Powered by WPeMatico