പിതാവിന്റെ കാമുകിയെ കഴുത്തറുത്തു കൊന്നു; പതിനാറുകാരൻ അറസ്റ്റില്‍
പിതാവിന്റെ കാമുകിയെ കഴുത്തറുത്ത് കൊന്ന കേസില്‍ 16 കാരൻ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ അന്നൂരിനടുത്ത് പനന്തോപ്പുമയിലാണ് കൊലപാതകം നടന്നത്. 35 കാരിയായ കനകയാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ പിതാവ് കാമുകിയായ കനകക്കൊപ്പം പനന്തോപ്പുമയിലിലാണ് താമസിച്ചിരുന്നത്.
ഇയാളുടെ ഭാര്യയും പ്രായപൂർത്തിയാകാത്ത രണ്ട് മക്കളും അതേ ഗ്രാമത്തിലെ മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നതെന്ന് അന്നൂർ പോലീസ് പറഞ്ഞു. കുട്ടിയുടെ പിതാവ് മത്സ്യവ്യാപാരിയാണ്. ഇയാളുടെ മത്സ്യവില്‍പ്പന സ്റ്റാളിനാണ് ഭാര്യയും മൂത്തമകനും ജോലി ചെയ്യുന്നത്. ജോലിസ്ഥലത്ത് വെച്ച് ഇയാള്‍ മകനെ മർദിക്കാറുണ്ട്.
തന്നെയും അമ്മയും മർദിക്കുന്നത് കൊല്ലപ്പെട്ട കനകയുടെ പ്രേരണമൂലമാണെന്നാണ് 16 കാരൻ കരുതിയിരുന്നത്. ഇക്കാരണത്താലാണ് കനകയെ കൊല്ലാൻ തീരുമാനമെടുത്തതെന്ന് പോലീസ് പറയുന്നു. ശനിയാഴ്ച വൈകിട്ട് പ്രതി കടയില്‍ നിന്ന് പുറത്ത് പോകുകയും പിതാവും കാമുകിയും താമസിക്കുന്ന സ്ഥലത്തെത്തി.
വീട്ടില്‍ തനിച്ചായിരുന്നു കനകയെ കുത്തിക്കൊലപ്പെടുത്തി. ഇവരുടെ വയറ്റിനും കുത്തേറ്റിട്ടുണ്ട്. കനക സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൊലപാതകത്തിന് പിന്നാലെ 16 കാരൻ ഒളിവില്‍ പോയി. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ കുട്ടിയുടെ പിതാവ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കനകയെ രക്തത്തില്‍ കുളിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു.
പ്രാഥമിക അന്വേഷണത്തില്‍ തന്നെ 16 കാരൻ ഒളിവില്‍ പോയതായി കണ്ടെത്തി. തിരുപ്പൂർ ജില്ലയിലെ അവിനാശിക്കടുത്തുള്ള മുത്തശ്ശിയുടെ വീട്ടില്‍ നിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കോടതിക്ക് മുന്നില്‍ ഹാജരാക്കിയ പ്രതിയെ ജുവനൈല്‍സ് ഒബ്‌സർവേഷൻ ഹോമില്‍ പാർപ്പിച്ചിരിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
The post പിതാവിന്റെ കാമുകിയെ കഴുത്തറുത്തു കൊന്നു; പതിനാറുകാരൻ അറസ്റ്റില്‍ appeared first on News Bengaluru.
Powered by WPeMatico