പിറന്നാള്‍ പാര്‍ട്ടിക്കിടെ സംഘർഷം; അഞ്ചുപേര്‍ക്ക് കുത്തേറ്റു, രണ്ടു പേരുടെ നില ഗുരുതരം
തിരുവനന്തപുരം കഴക്കൂട്ടത്ത് പിറന്നാള്‍ പാർട്ടിക്കിടെയുണ്ടായ സംഘർഷത്തില്‍ നാല് പേർക്ക് കുത്തേറ്റു. ശനിയാഴ്ച രാത്രി കഴക്കൂട്ടത്തെ ബാറില്‍വച്ചായിരുന്നു അക്രമം. സംഭവത്തില്‍ മൂന്നു പേരെ കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തു.
പുതുക്കുറിച്ച് കഠിനംകുളം മണക്കാട്ടില്‍ ഷമീം (34), പുതുക്കുറിച്ചി ചെമ്പുലിപ്പാട് ജിനോ (36), കല്ലമ്പലം ഞാറയില്‍ കോളം കരിമ്പുവിള വീട്ടില്‍ അനസ് (22) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കുത്തേറ്റ ഷാലു, സൂരജ് എന്നിവുടെ നില ഗുരുതരമാണ്. ഇരുവരെയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. മറ്റു രണ്ടു പേരും ആശുപത്രിയില്‍ ചികിത്സയിലാണ്.
The post പിറന്നാള്‍ പാര്‍ട്ടിക്കിടെ സംഘർഷം; അഞ്ചുപേര്‍ക്ക് കുത്തേറ്റു, രണ്ടു പേരുടെ നില ഗുരുതരം appeared first on News Bengaluru.