പീനിയ മേൽപ്പാലം ഭാര വാഹനങ്ങൾക്കായി ഉടൻ തുറക്കും
ബെംഗളൂരു: പീനിയ മേൽപ്പാലം ഭാര വാഹനങ്ങൾക്കായി ഉടൻ തുറക്കും. എന്നാൽ രാത്രിയിൽ ഭാരവാഹനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. മേൽപ്പാലത്തിൻ്റെ അവസ്ഥ പഠിക്കാൻ പ്രൊഫ.കിഷൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച നാലംഗ വിദഗ്ധ സമിതിയാണ് മേൽപ്പാലം തുറക്കുന്നതിനായി അനുമതി നൽകിയത്.
രാത്രി 11 നും രാവിലെ 6 നും ഇടയിൽ മേൽപ്പാലത്തിലേക്ക് വാഹനങ്ങൾ കടത്തിവിടും. അടുത്ത നാല് മാസത്തേക്ക് നിയന്ത്രണം തുടരുമെന്ന് എൻഎച്ച്എഐ അധികൃതർ പറഞ്ഞു. ഒരു വർഷത്തിലേറെയായി അടച്ചിട്ട മേൽപ്പാലം അടുത്തിടെയാണ് ചെറു വാഹനങ്ങളുടെ സഞ്ചാരത്തിനായി തുറന്നുകൊടുത്തത്. എന്നാൽ ഭാര വാഹനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.
The post പീനിയ മേൽപ്പാലം ഭാര വാഹനങ്ങൾക്കായി ഉടൻ തുറക്കും appeared first on News Bengaluru.
Powered by WPeMatico