പൂച്ചയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം
പൂച്ചയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ ഒരു കുടുംബത്തിലെ 5 പേർക്ക് ദാരുണാന്ത്യം. മഹാരാഷ്‌ട്രയിലെ അഹമ്മദ് നഗറിലാണ് സംഭവം. കിണറ്റിനുള്ളിലെ വിഷവാതകം ശ്വസിച്ചാണ് മരണം.
മണിക് ഗോവിന്ദ് കാലെ, സന്ദീപ് മണിക് കാലെ, ബബ്ലു അനിൽ കാലെ, അനിൽ ബാപ്പുറാവു കാലെ, ബാബാസാഹേബ് ഗെയ്ക്വാദ് എന്നിവരാണ് മരിച്ചത്. പൂച്ചയെ രക്ഷിക്കാൻ ആദ്യം ഇറങ്ങിയ ആൾ കിണറ്റിൽ ബോധരഹിതനായി വീണു. പിന്നാലെ ഇയാളെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയ ഓരോരുത്തരായി ബോധരഹിതരാകുകയായിരുന്നു. എന്നാൽ കിണറ്റിലിറങ്ങിയ ആറാമനെ നാട്ടുകാരും ഫയർഫോഴ്സും രക്ഷിച്ചു. ഇയാൾ അശുപത്രിയിൽ ചികിത്സിയിലാണ്.
മരിച്ച 5 പേരും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. നാല് മണിക്കൂറിലേറെ സമയമെടുത്താണ് അഞ്ച് പേരെയും പുറത്തെത്തിച്ചത്. പ്രദേശത്തെ കാർഷികാവശിഷ്ടങ്ങൾ ഉൾപ്പെടെ തളളിയിരുന്ന സ്ഥലത്തായിരുന്നു കിണർ. ഇക്കാരണത്താൽ വിഷവാതകം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു.
The post പൂച്ചയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം appeared first on News Bengaluru.
Powered by WPeMatico