പൈപ്പ്ലൈനിന് എടുത്ത കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു
ബെംഗളൂരു: ബെംഗളൂരുവിൽ പൈപ്പ്ലൈനിന് എടുത്ത കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കൊമ്മഘട്ട സർക്കിളിന് സമീപം ബിഡബ്ല്യൂഎസ്എസ്ബി കുഴിയിലേക്കാണ് ബൈക്ക് വീണത്. ജഗ്ജീവന് റാം നഗറില് താമസിക്കുന്ന സദ്ദാം പാഷയാണ് (20) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ ഉംറാൻ, മുബാറക് എന്നിവർക്ക് പരുക്കേറ്റു.
ഞായറാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. അമിതവേഗതയാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു. ഹെൽമെറ്റ് ധരിക്കാതെയാണ് മൂവരും സഞ്ചരിച്ചതെന്നും നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് കുഴിയിലേക്ക് വീഴുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
കൊമ്മഘട്ട ഭാഗത്ത് കുടിവെള്ളം വിതരണം ചെയ്യുന്നതിനായാണ് ബിഡബ്ല്യൂഎസ്എസ്ബി പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന ജോലി ഏറ്റെടുത്തത്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കുഴിക്ക് ചുറ്റും ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ബൈക്ക് ബാരിക്കേഡുകളിൽ ഇടിച്ചുകയറുകയായിരുന്നു. സംഭവത്തിൽ കെംഗേരി ട്രാഫിക് പോലീസ് കേസെടുത്തു.
The post പൈപ്പ്ലൈനിന് എടുത്ത കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു appeared first on News Bengaluru.
Powered by WPeMatico