പോത്തിന്റെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു
കോഴിക്കോട്: മാവൂര്‍ പനങ്ങോട്ട് പോത്തിന്റെ അക്രമണത്തില്‍ വയോധികന്‍ മരിച്ചു. പനങ്ങോട് അരയങ്കോട് പള്ളിക്കണ്ടി അസൈനാണ് (72) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.
ഇദ്ദേഹം വളര്‍ത്തുന്ന പോത്തിനെ വയലില്‍ തീറ്റിച്ച ശേഷം തിരികെ വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ടാണ് പരിസരവാസികള്‍ ഓടിക്കൂടിയത്. ഗുരുതരമായി പരുക്കേറ്റ അസൈനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
The post പോത്തിന്റെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു appeared first on News Bengaluru.