പ്രധാനമന്ത്രിയുടെ സന്ദർശനം; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലീസ്. ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി ഏഴ് വരെയാണ് പാർക്കിംഗ് ഉൾപ്പെടെയുള്ള നിയന്ത്രണം. ഉച്ചയ്ക്ക് 12 മുതൽ രാത്രി 9 വരെ നഗരത്തിലെ ചില ഭാഗങ്ങളിൽ പ്രവേശിക്കുന്നതിന് ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
പാലസ് റോഡ്, ജയമഹൽ റോഡ്, രമണമഹർഷി റോഡ്, മൗണ്ട് കാർമൽ, കോളേജ് റോഡ്, എംവി ജയറാം റോഡ്, സിവി രാമൻ റോഡ്, നന്ദിദുർഗ റോഡ്, ബെല്ലാരി റോഡ്, തരലബാലു റോഡ്, മേക്രി സർക്കിൾ, യശ്വന്ത്‌പുര, എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണം.
ചരക്ക് വാഹനങ്ങൾ സിഎംടിഐ ജംഗ്ഷൻ, മൈസൂരു ബാങ്ക് ജംഗ്ഷൻ, ന്യൂ ബിഇഎൽ അണ്ടർപാസ്, ഭേൽ മേൽപ്പാലം, ഹെബ്ബാൾ ജംഗ്ഷൻ, ബസവേശ്വര സർക്കിൾ, ഓൾഡ് ഉദയ ടിവി ജംഗ്ഷൻ, നന്ദിദുർഗ റോഡ്, ഗോവർദ്ധൻ റോഡ് എന്നിവിടങ്ങളിലേക്ക് പ്രവേശിക്കാൻ പാടുള്ളതല്ല. ബെംഗളൂരുവിലെ പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം അദ്ദേഹം ചിക്കബല്ലാപുരയിലേക്ക് പോകും.
The post പ്രധാനമന്ത്രിയുടെ സന്ദർശനം; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം appeared first on News Bengaluru.