പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: മൂന്നുപേര്‍ അറസ്റ്റില്‍

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വീട്ടില്‍നിന്നു വിളിച്ചിറക്കി ആള്‍പ്പാർപ്പില്ലാത്ത പുരയിടത്തില്‍ വെച്ച് കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ കാമുകനടക്കം മൂന്നുപേർ അറസ്റ്റില്‍. ബന്ധുക്കളുടെ പരാതിയെ തുടർന്ന് ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെ നിർദേശ പ്രകാരം കേസെടുത്ത കിളിമാനൂർ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.
വർക്കല മേല്‍വെട്ടൂർ ചാവടി മുക്ക് എച്ച്.എസിന് സമീപം അഴകൻ വിള വീട്ടില്‍ ഹുസൈൻ (20), സുഹൃത്തുക്കളായ ഇടവ വെണ്‍കുളം കരിപ്പുറം വാട്ടർ ടാങ്കിന് സമീപം മാടത്തറ വീട്ടില്‍ രാഖില്‍ (19), ഇടവ മാന്തറ നൂറുല്‍ ഹുദ മദ്റസക്ക് സമീപം കിഴക്കേ ലക്ഷം വീട്ടില്‍ കെ. കമാല്‍ (18) എന്നിവരെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
പതിനാറുകാരിയായ പെണ്‍കുട്ടിയെ ഇൻസ്റ്റഗ്രാം വഴിപരിചയപ്പെട്ട ഒന്നാം പ്രതി ഹുസൈൻ പെണ്‍കുട്ടിയെ വീട്ടില്‍നിന്നു വിളിച്ചിറക്കി ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കളായ ഇരുവരും പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയതായും പോലീസ് പറയുന്നു.
The post പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: മൂന്നുപേര്‍ അറസ്റ്റില്‍ appeared first on News Bengaluru.
Powered by WPeMatico