പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തില്‍; റോഡ് ഷോയിലും റാലിയിലും പങ്കെടുക്കും
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിലെത്തും. തൃശൂർ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് യു.ഡി.എഫ് സ്ഥാനാർഥികള്‍ക്കായി പ്രിയങ്ക പ്രചാരണം നടത്തുക. രാവിലെ 11.30 യോടെ കൊച്ചിയിലെത്തുന്ന പ്രിയങ്കയുടെ ആദ്യ പരിപാടി ചാലക്കുടി മണ്ഡലത്തിലെ എരിയാടാണ്.
ഉച്ചയ്ക്ക് ശേഷം പത്തനംതിട്ടയില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കും. തുടർന്ന് വൈകുന്നേരം തിരുവനന്തപുരത്ത് റോഡ് ഷോയിലും പങ്കെടുക്കും. വൈകിട്ട് 5.20 ഓടെ പ്രിയങ്ക ഗാന്ധി ഡൽഹിക്ക് തിരിക്കും.
The post പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തില്‍; റോഡ് ഷോയിലും റാലിയിലും പങ്കെടുക്കും appeared first on News Bengaluru.