ഫണ്ട് വിനിയോഗത്തിൽ തിരിമറി; ബാർ കൗൺസിൽ ചെയർമാനെതിരെ കേസ്
ബെംഗളൂരു: ഫണ്ട് ഫിനിയോഗത്തിൽ അട്ടിമറി നടത്തിയതുമായി ബന്ധപ്പെട്ട് കർണാടക സ്റ്റേറ്റ് ബാർ കൗൺസിൽ (കെഎസ്ബിസി) ചെയർമാനും വൈസ് ചെയർമാനുമെതിരെ കേസെടുത്തു. സംസ്ഥാനതല അഭിഭാഷക സമ്മേളനത്തിനിടെ ഫണ്ട് ദുരുപയോഗം ചെയ്തതിനു അധിക ചെലവ് നടത്തിയതുമായും ബന്ധപ്പെട്ട് മുതിർന്ന അഭിഭാഷകനായ ബസവരാജ് ആണ് ഇവർക്കെതിരെ പരാതി നൽകിയത്.
സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്താൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ) മൂന്നംഗ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. മുതിർന്ന അഭിഭാഷകൻ അപൂർബ കുമാർ ശർമ്മ, അംഗങ്ങളായ അമിത് വൈദ്, ഭക്തഭൂഷൺ ബാരിക്ക് എന്നിവരടങ്ങുന്ന സമിതിയാണ് അന്വേഷണം നടത്തുന്നത്.
15 ദിവസത്തിനകം ചെലവായ തുകയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സമർപ്പിക്കാൻ കെഎസ്ബിസി സെക്രട്ടറിയോട് സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണം തീർപ്പാക്കാത്തതിനാൽ, വിഷയത്തിൽ കൂടുതൽ പരസ്യ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് കെഎസ്ബിസിയിലെ എല്ലാ അംഗങ്ങളെയും മറ്റ് അഭിഭാഷകരെയും ബാർ കൗൺസിൽ വിലക്കിയിട്ടുണ്ട്.
മൈസൂരുവിൽ നടന്ന അഭിഭാഷക സമ്മേളനത്തിലായിരുന്നു ഫണ്ട് തിരിമറി നടന്നത്. 3.2 കോടി രൂപ സമ്മേളനത്തിന് ചെലവഴിച്ചതായി ചെയർമാൻ രേഖകൾ ഹാജറാക്കിയിരുന്നു. സമ്മേളനത്തിനായുള്ള ഫർണിച്ചറുകൾക്കും മറ്റുമായി 70 ലക്ഷം രൂപ മാത്രമാണ് ചെലവായതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ വ്യക്തമായ അന്വേഷണം ആവശ്യമാണെന്ന് ബസവരാജ് പരാതിയിൽ വ്യക്തമാക്കി.
The post ഫണ്ട് വിനിയോഗത്തിൽ തിരിമറി; ബാർ കൗൺസിൽ ചെയർമാനെതിരെ കേസ് appeared first on News Bengaluru.