ഫെയ്മ കര്‍ണാടക വിഷുകൈനീട്ടം നാളെ

ബെംഗളൂരു: ഫെഡറേഷന്‍ ഓഫ് മറുനാടന്‍ മലയാളി അസോസിയേഷന്‍സ്-ഫെയ്മ കര്‍ണാടക സംഘടിപ്പിക്കുന്ന വിഷു കൈനീട്ടം 2024 ശനിയാഴ്ച വൈകിട്ട് 4:30 ന് ഇന്ദിരാനഗര്‍ രാഘവേന്ദ്ര മഠത്തിനു സമീപമുള്ള പരിമള സഭാംഗണ ഓഡിറ്റോറിയത്തില്‍ നടക്കും. കര്‍ണാടക പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ രാജീവ് ഗൗഡ വിഷു കൈനീട്ടം ഉദ്ഘാടനം ചെയ്യും. ഫെയ്മ കര്‍ണാടക സംസ്ഥാന പ്രസിഡണ്ട് റജികുമാര്‍ അധ്യക്ഷത വഹിക്കും.
ഇന്‍ഫോസിസ് കോ ഫൗണ്ടര്‍ എസ് ഡി ഷിബുലാല്‍ , കുമാരി ഷിബുലാല്‍ , വൈറ്റ് ഗോള്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ സി ജെ ബാബു, ഫെയ്മ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഭൂപേഷ് ബാബു, കസ്റ്റംസ് അഡിഷണല്‍ കമ്മീഷണര്‍ ഗോപകുമാര്‍ ഐ ആര്‍ എസ്, നര്‍ത്തകിയും അഭിനേത്രിയുമായ ശ്രീദേവി ഉണ്ണി,എന്‍ ആര്‍ കെ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ റീസ രഞ്ജിത്ത്, മലയാളി സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിക്കും.
കലാപരിപാടികള്‍, വിഷു കൈനീട്ടം , അത്താഴം എന്നിവ നടക്കും. പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും വിഷു കൈനീട്ടം നല്‍കുമെന്ന് സെക്രട്ടറി ജെയ്‌ജോ ജോസഫ് , ട്രഷറര്‍ അനില്‍ കുമാര്‍, രക്ഷധികാരി പി ജി ഡേവിഡ് എന്നിവര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 9845222688, 98450 15527
The post ഫെയ്മ കര്‍ണാടക വിഷുകൈനീട്ടം നാളെ appeared first on News Bengaluru.
Powered by WPeMatico