ഫെയ്മ വിഷുകൈനീട്ടം
ബെംഗളൂരു: ഫെഡറേഷന്‍ ഓഫ് മറുനാടന്‍ മലയാളി അസോസിയേഷന്‍സ്, ഫെയ്മ കര്‍ണാടക സംഘടിപ്പിച്ച വിഷു കൈനീട്ടം ഇന്ദിരാനഗര്‍ രാഘവേന്ദ്ര മഠത്തിനു സമീപമുള്ള പരിമള സഭാംഗണ ഓഡിറ്റോറിയത്തില്‍ നടന്നു. കര്‍ണാടക പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. രാജീവ് ഗൗഡ വിഷു കൈനീട്ടം ഉദ്ഘാടനം ചെയ്തു. ഫെയ്മ കര്‍ണാടക സംസ്ഥാന പ്രസിഡണ്ട് റജികുമാര്‍ അധ്യക്ഷത വഹിച്ചു.
സരോജിനി ദാമോദരന്‍ ഫൌണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ കുമാരി ഷിബുലാല്‍, വൈറ്റ് ഗോള്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ സി ജെ ബാബു,കസ്റ്റംസ് അഡിഷണല്‍ കമ്മീഷണര്‍ ഗോപകുമാര്‍ ഐ ആര്‍ എസ്, നര്‍ത്തകിയും അഭിനേത്രിയുമായ ശ്രീദേവി ഉണ്ണി,എന്‍ ആര്‍ കെ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ റീസ രഞ്ജിത്ത് , കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍, കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരന്‍ നായര്‍, ശ്രീ നാരായണ സമിതി പ്രസിഡന്റ് രാജ് മോഹന്‍, സെക്രട്ടറി രാജേന്ദ്രന്‍, കൈരളി കലാസമിതി സെക്രട്ടറി പി കെ സുധീഷ്, ബാംഗ്ലൂര്‍ മലയാളി ഫോറം സെക്രട്ടറി മധു കലമാനൂര്‍, നെലമംഗല കേരള സമാജം പ്രതിനിധി സതീഷ്, ഫെയ്മ കര്‍ണാടക സെക്രട്ടറി ജെയ്‌ജോ ജോസഫ്, ട്രഷറര്‍ അനില്‍ കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കലാപരിപാടികള്‍, വിഷു കൈനീട്ടം, അത്താഴം എന്നിവ നടന്നു. പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്ക്കും വിഷു കൈനീട്ടം നല്‍കിയതായി ഭാരവാഹികള്‍ പറഞ്ഞു.
The post ഫെയ്മ വിഷുകൈനീട്ടം appeared first on News Bengaluru.
Powered by WPeMatico