ബംഗാളില്‍ രാമനവമി ഘോഷയാത്രയ്ക്ക് നേരെ കല്ലേറ്
ബംഗാളിലെ മുർഷിദാബാദിൽ രാമാനവമി ആഘോഷത്തിനിടെയുണ്ടായ കല്ലേറിൽ നിരവധി പേർക്ക് പരുക്ക്. ബംഗാളിലെ മുർഷിദാബാദ് ജില്ലയിലാണ് സംഭവമുണ്ടായത്. ശക്തിപൂർ മേഖലയിൽ രാമനവമിയോടനുബന്ധിച്ച് ഘോഷയാത്ര നടന്നിരുന്നു. ഇതിനിടെയാണ് സംഘർഷമുണ്ടായത്.
സംഭവത്തിൽ ഒരു സ്ത്രീക്കാണ് ഗുരുതര പരുക്കേറ്റിരിക്കുന്നതെന്നും ഇവരെ മുർഷിദാബാദ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു. മറ്റുള്ളവരുടെ പരുക്ക് നിസാരമാണ്. ഇന്നലെ വൈകുന്നേരം മുർഷിദാബാദിലെ ശക്തിപൂരിൽ നടന്ന ഘോഷയാത്രയ്ക്കിടെയാണ് സംഭവം.
ഘോഷയാത്രയ്ക്ക് നേരെ ചിലർ കല്ലെറിഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. സ്ഥിഗതികൾ നിയന്ത്രിക്കാൻ പോലീസ് ലാത്തിചാർജ്ജും കണ്ണീർ വാതവും ഉപയോഗിച്ചു.
സംഘർഷാവസ്ഥ നിയന്ത്രണ വിധേയമാക്കിയെന്നും കൂടുതൽ സേനയെ സ്ഥലത്ത് എത്തിച്ചതായും മുർഷിദാബാദ് പോലീസ് പറഞ്ഞു.
The post ബംഗാളില്‍ രാമനവമി ഘോഷയാത്രയ്ക്ക് നേരെ കല്ലേറ് appeared first on News Bengaluru.