ബിഎംടിസിയുടെ ഇ-ബസിനു തീപിടിച്ചു
ബെംഗളൂരു: ബെംഗളൂരുവിൽ ബിഎംടിസിയുടെ ഇലക്ട്രിക് ബസിനു തീപിടിച്ചു. ബിഡദി ഡിപ്പോയിൽ (49) നിർത്തിയിട്ട ബസിനാണ് തീപിടിച്ചത്. ബിഎംടിസി സ്വിച്ച് മൊബിലിറ്റി (എഎൽ) നോൺ എസി ഇലക്‌ട്രിക് ബസിനാണ് ഡിപ്പോയിൽ നിർത്തിയിട്ടതോടെ തീപിടിച്ചത്. യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. തീപിടുത്തത്തിൻ്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് ബിഎംടിസി മാനേജിംഗ് ഡയറക്ടർ ആർ. രാമചന്ദ്രൻ പറഞ്ഞു.
A BMTC Switch (AL) non-AC electric bus caught fire at Bidadi depot (49). No injuries have been reported@BMTC_BENGALURU pic.twitter.com/coxy0UM8kO
— ChristinMathewPhilip (@ChristinMP_) April 5, 2024
The post ബിഎംടിസിയുടെ ഇ-ബസിനു തീപിടിച്ചു appeared first on News Bengaluru.
Powered by WPeMatico