ബിബിഎംപി മാലിന്യ ട്രക്കിൽ കാറിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം
ബെംഗളൂരു: ബെംഗളൂരുവിൽ ബിബിഎംപി മാലിന്യ ട്രക്കിൽ കാറിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. ബാലഗെരെ റോഡിൽ ഞായറാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. ഒഡീഷ സ്വദേശികളും വിപ്രോയിൽ സോഫ്റ്റ് വെയർ എഞ്ചിനീയർമാരുമായ സാഗർ സാഹൂ (23), അൻവേഷ പ്രധാൻ (23) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേർക്ക് ഗുരുതര പരുക്കേറ്റു.
ബാലഗെരെ റോഡരികിൽ നിർത്തിയിട്ടിരുന്ന ബിബിഎംപി മാലിന്യ ട്രക്കിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നാലുപേർക്ക് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു.
വഴിയാത്രക്കാരാണ് ഇവരെ വിവിധ വാഹനങ്ങളിലായി മാർത്തഹള്ളിയിലെ കാവേരി ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വൈറ്റ്ഫീൽഡ് ട്രാഫിക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
The post ബിബിഎംപി മാലിന്യ ട്രക്കിൽ കാറിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം appeared first on News Bengaluru.
Powered by WPeMatico