ബി. വൈ. രാഘവേന്ദ്രക്കെതിരായ കേസിന് സ്റ്റേ നൽകി കോടതി
ബെംഗളൂരു: ശിവമോഗയിലെ ബിജെപി സ്ഥാനാർഥി ബി. വൈ. രാഘവേന്ദ്രക്കെതിരായ കേസിന് സ്റ്റേ നൽകി കർണാടക ഹൈക്കോടതി. കഴിഞ്ഞ മാസം രാഘവേന്ദ്ര ചിത്രദുർഗയിലെ ഭോവി ഗുരുപീഠം സന്ദർശിച്ചതും അദ്ദേഹം നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൈക്ക് ഉപയോഗിച്ച് വിദ്വേഷ പ്രസംഗം നടത്തിയത് വഴി തിരഞ്ഞെടുപ്പ് മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചെന്നായിരുന്നു കേസ്.
ബന്ധപ്പെട്ടവരിൽ നിന്നും അനുവാദം വാങ്ങാതെ ഒരു മതസ്ഥാപനത്തെ നിയമവിരുദ്ധമായി രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചതായും ആരോപണമുയർന്നിരുന്നു. ചിത്രദുർഗ റൂറൽ പോലീസ് ആണ് രാഘവേന്ദ്രക്കെതിരെ കേസെടുത്തത്. എന്നാൽ കേസിന്റെ നിയമസാധുത ചോദ്യം ചെയ്ത് രാഘവേന്ദ്ര സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
The post ബി. വൈ. രാഘവേന്ദ്രക്കെതിരായ കേസിന് സ്റ്റേ നൽകി കോടതി appeared first on News Bengaluru.