ബെംഗളൂരുവിലെ 21 ഐടി പാർക്കുകളിൽ കാവേരി ജലം ലഭ്യമാക്കും
ബെംഗളൂരു: ബെംഗളൂരു മഹാദേവപുര പ്രദേശത്തും പരിസരത്തുമുള്ള 21 ഐടി പാർക്കുകൾക്ക് കുടിവെള്ളത്തിനായി കാവേരി ജലം ലഭ്യമാക്കുമെന്ന് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യൂഎസ്എസ്ബി) അറിയിച്ചു. പ്രദേശത്തെ ഐടി പാർക്കുകൾ പ്രധാനമായും ആശ്രയിക്കുന്നത് കുഴൽക്കിണറുകളെയാണ്.
ഇതിനൊരു പരിഹാരം കാണാൻ കമ്പനി പ്രതിനിധികൾ ബിഡബ്ല്യുഎസ്എസ്ബി ചെയർമാൻ രാം പ്രസാദ് മനോഹറുമായി അടുത്തിടെ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കാവേരി ജലം നൽകുമെന്ന ഉറപ്പ് ബോർഡിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
ഐടി കമ്പനികൾ നേരിടുന്ന ജലക്ഷാമം പരിഹരിക്കാൻ ഇതിനോടകം കഴിഞ്ഞുവെന്ന് ബോർഡ് ചെയർമാൻ പറഞ്ഞു. ഇതിനകം നിരവധി കമ്പനികൾ കാവേരി ജലം ആവശ്യപ്പെട്ടിട്ടുണ്ട്. അവർക്കെല്ലാം തന്നെ പദ്ധതിയുടെ നാലാം ഘട്ടത്തിൽ വെള്ളം വിതരണം ചെയ്യാൻ തയ്യാറാണ്.
സ്റ്റേജ് 5 പ്രോജക്റ്റ് നടന്നുകൊണ്ടിരിക്കുകയാണെന്നും ഈ വർഷം തന്നെ പൂർത്തിയാകുമെന്നും മനോഹർ വ്യക്തമാക്കി. 21 ഐടി പാർക്കുകൾക്ക് 12 എംഎൽഡി വെള്ളം ആവശ്യമായി വരുമെന്നും ഘട്ടം 4ൽ 5എംഎൽഡി അധികമായി ലഭ്യമാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post ബെംഗളൂരുവിലെ 21 ഐടി പാർക്കുകളിൽ കാവേരി ജലം ലഭ്യമാക്കും appeared first on News Bengaluru.