ബെംഗളൂരുവിൽ ആദ്യമായി എസി ഇ-ബസുകൾ വാങ്ങാനൊരുങ്ങി ബിഎംടിസി
ബെംഗളൂരു: ബെംഗളൂരുവിൽ ആദ്യമായി ഇലക്ട്രിക് എസി ബസുകൾ വാങ്ങാൻ ഒരുങ്ങി ബിഎംടിസി. അശോക് ലെയ്‌ലാൻഡിൻ്റെ ഉപകമ്പനിയായ ഒഎച്ച്എം ഗ്ലോബൽ മൊബിലിറ്റിയിൽ നിന്നാണ് ബിഎംടിസി എസി ഇ -ബസുകൾ വാങ്ങുന്നത്. ആകെ 320 എയർകണ്ടീഷൻ ചെയ്ത ഇലക്ട്രിക് ബസുകളാണ് വാങ്ങുന്നത്.
ഇതാദ്യമായാണ് ബിഎംടിസി എയർകണ്ടീഷൻ ചെയ്ത ഇ-ബസുകൾ ബിഎംടിസി പുറത്തിറക്കുന്നത്. നിലവിലുള്ള എല്ലാ ഇ-ബസുകളും നോൺ എസിയാണ്.
കിലോമീറ്ററിന് 65.80 രൂപയാണ് ബിഎംടിസി കരാർ കമ്പനിക്ക് നൽകുക.
പ്രോട്ടോടൈപ്പ് ബസ് രണ്ടോ മൂന്നോ മാസത്തിനുള്ളിൽ പുറത്തിറക്കും. 2025 മാർച്ചോടെ മുഴുവൻ ബസുകളും നിരത്തിലിറക്കുമെന്ന് ബിഎംടിസി അധികൃതർ അറിയിച്ചു. കരാർ കമ്പനി തന്നെയാണ് ഡ്രൈവർമാരെ വിന്യസിക്കുകയും ബസുകൾ പ്രവർത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുക. ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സജ്ജീകരിക്കുകയും ചെയ്യും. എന്നാൽ കണ്ടക്ടർമാർ ബിഎംടിസിയിൽ നിന്നുള്ളവരായിരിക്കും.
The post ബെംഗളൂരുവിൽ ആദ്യമായി എസി ഇ-ബസുകൾ വാങ്ങാനൊരുങ്ങി ബിഎംടിസി appeared first on News Bengaluru.
Powered by WPeMatico