ബെംഗളൂരുവിൽ ടാക്സി സേവനം ആരംഭിക്കാനൊരുങ്ങി നമ്മ യാത്രി
ബെംഗളൂരു: ബെംഗളൂരുവിൽ ടാക്സി സേവനം കൂടി ആരംഭിക്കാനൊരുങ്ങി സീറോ കമ്മീഷൻ ഓൺലൈൻ ഓട്ടോ സർവീസായ നമ്മ യാത്രി ആപ്ലിക്കേഷൻ. സർവിസിന്റെ ഔദ്യോഗിക ഉദ്ഘാടനം അടുത്തയാഴ്ച നടക്കും. ക്യാബ് സേവനങ്ങൾ നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്. പദ്ധതി നടപ്പായാൽ കൂടുതൽ ഡ്രൈവർമാർക്ക് ജോലി ലഭിക്കും.
നമ്മ യാത്രി ആപ്പ് രണ്ട് തരം ടാക്സികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇക്കോ – നോൺ എസി ആണ്, കോംഫി എസി ക്യാബുകൾ എന്നിവയാണിത്. നിലവിൽ ബെംഗളൂരുവിലെ ടൗണുകൾക്കിടയിലെ യാത്രകൾക്ക് മാത്രമാണ് ക്യാബ് സേവനം ലഭ്യമാകുക. വൈകാതെ മറ്റ് നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനാണ് നമ്മ യാത്രി പദ്ധതിയിടുന്നത്.
ഇതുവരെ ഏകദേശം 350 ക്യാബ് ഡ്രൈവർമാരെ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് നമ്മ യാത്രി വൃത്തങ്ങൾ അറിയിച്ചു. ക്യാബ് സേവനത്തിലേക്കുള്ള നമ്മ യാത്രി ആപ്പിന്റെ കടന്നുവരവ് ഒല, ഊബർ പോലുള്ള ആപ്പുകൾക്ക് വലിയ തിരിച്ചടിയാണ്.
The post ബെംഗളൂരുവിൽ ടാക്സി സേവനം ആരംഭിക്കാനൊരുങ്ങി നമ്മ യാത്രി appeared first on News Bengaluru.
Powered by WPeMatico