ബെംഗളൂരുവിൽ നാല് നില കെട്ടിടത്തിൽ തീപിടുത്തം
ബെംഗളൂരു: ബെംഗളൂരു ആർടി നഗറിലെ മിറാക്കിൾ ഡ്രിങ്ക് എന്ന നാല് നില കെട്ടിടത്തിൽ തീപിടുത്തം. കെട്ടിടത്തിൽ കുടുങ്ങിയ 20ഓളം പേരെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചയോടെയാണ് ആയുർവേദ ക്ലിനിക് ഉൾപ്പെടെ പ്രവർത്തിക്കുന്ന കെട്ടിടത്തിന് തീപിടിച്ചത്.
നാല് ഫയർ ഫോഴ്സ് വാഹനങ്ങൾ സ്ഥലത്തെത്തി വൈകുന്നേരം 4 മണിയോടെ തീ അണച്ചു. ബേസ്‌മെൻ്റിലെ ജനറേറ്ററിൽ നിന്നാണ് തീ പടർന്നതെന്ന് അഗ്നിശമനസേന അറിയിച്ചു. കെട്ടിടത്തിൻ്റെ താഴത്തെ നിലയിലും ഒന്നാം നിലയിലും കോൾ സെൻ്ററുകൾ പ്രവർത്തിച്ചിരുന്നു. മറ്റ് രണ്ട് നിലകളിലും ആയുർവേദ ക്ലിനിക്കാണ് പ്രവർത്തിച്ചിരുന്നത്.
തീപിടിത്തമുണ്ടായ ഉടൻ ടെറസിലേക്ക് ഓടിക്കയറിയ 20-ലധികം ആളുകളെ ഫയർ ഫോഴ്സ് സംഘം രക്ഷപ്പെടുത്തി. ബേസ്‌മെൻ്റിൽ സൂക്ഷിച്ചിരുന്ന ആയുർവേദ മരുന്നുകളുടെ സ്റ്റോക്കുകളും അവിടെ പാർക്ക് ചെയ്തിരുന്ന 25 ഓളം വാഹനങ്ങളും തീപിടുത്തത്തിൽ പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ ആർടി നഗർ പോലീസ് കേസെടുത്തു.
Fire breaks out at Miracle Drinks building in #Bengaluru’s RT Nagar today afternoon. Fire tenders and police rushed to the spot.
ANI pic.twitter.com/ohuUYgdolb — The New Indian Express (@NewIndianXpress) April 5, 2024
The post ബെംഗളൂരുവിൽ നാല് നില കെട്ടിടത്തിൽ തീപിടുത്തം appeared first on News Bengaluru.
Powered by WPeMatico