ബെംഗളൂരുവിൽ രണ്ട് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത
ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത രണ്ട് ദിവസങ്ങളിൽ നേരിയ വേനൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. ഏകദേശം 148 ദിവസങ്ങൾക്ക് ശേഷമാണ് നഗരത്തിൽ വീണ്ടും മഴ പ്രവചിക്കുന്നത്.
നേരത്തെ ഏപ്രിൽ 10-ന് നഗരത്തിൽ മഴ പെയ്യുമെന്ന് ഐഎംഡി പ്രവചിച്ചിരുന്നു. എന്നാൽ പത്തിന് പ്രതീക്ഷിച്ച മഴ ലഭിച്ചിരുന്നില്ല. എന്നാൽ മാർച്ച് മാസത്തെ ചൂട് ഗണ്യമായി വർധിച്ചിട്ടുണ്ട്. ഏപ്രിൽ ആറിന് ബെംഗളൂരുവിൽ 37.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. എട്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനില കൂടിയാണിത്. ഏപ്രിൽ 13 ന്, നഗരത്തിൽ 34.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഏപ്രിൽ 15 ന് നഗരത്തിൽ 35.9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. നഗരത്തിൽ താപനില ഇനിയും വർധിക്കുമെന്നാണ് ഐഎംഡിയുടെ മുന്നറിയിപ്പ്.
The post ബെംഗളൂരുവിൽ രണ്ട് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത appeared first on News Bengaluru.
Powered by WPeMatico