ബെംഗളൂരുവിൽ സ്വകാര്യ ഹോട്ടലിന് നേരെ ബോംബ് ഭീഷണി
ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ ഹോട്ടലിന് ബോംബ് ഭീഷണി. ജാലഹള്ളി എച്ച്എംടി ഗ്രൗണ്ടിന് സമീപമുള്ള കടമ്പ ഹോട്ടലിന് നേരെയാണ് ഭീഷണി. ജാലഹള്ളി പോലീസ് സ്റ്റേഷനിലേക്കാണ് ഹോട്ടലിൽ ബോംബ് വെച്ചതായി സന്ദേശം ലഭിച്ചത്. തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ ഹോട്ടലിലെത്തി മുഴുവനാളുകളെയും ഒഴിപ്പിച്ചു.
ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ള ടീമുകൾ ഹോട്ടലിലെത്തി തിരച്ചിൽ നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. ഭീഷണി വ്യാജമാണെന്ന് പിന്നീട് പോലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ മാർച്ചിൽ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിന് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും, രണ്ട് മന്ത്രിമാർക്കും സമാനമായ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. പരിശോധനകൾക്ക് ശേഷം ഭീഷണി വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു.
The post ബെംഗളൂരുവിൽ സ്വകാര്യ ഹോട്ടലിന് നേരെ ബോംബ് ഭീഷണി appeared first on News Bengaluru.