ഭക്ഷ്യവിഷബാധ; സ്വകാര്യ കോച്ചിംഗ് സെന്‍ററിലെ അമ്പതിലധികം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
ഭക്ഷ്യവിഷബാധയേറ്റ് മഹാരാഷ്ട്രയിലെ പൂനെയില്‍ കോച്ചിങ് സെന്‍ററിലെ അമ്പതിലധികം വിദ്യാർഥികള്‍ ആശുപത്രിയില്‍. ചികിത്സ തേടിയത് ഒരു സ്വകാര്യ കോച്ചിംഗ് സെന്‍ററിലെ വിദ്യാർഥികളാണ്. പോലീസ് അറിയിച്ചത് എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ്.
ഖേദ് താലൂക്കിലെ സ്വകാര്യ കേന്ദ്രത്തിലാണ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഇവിടെ 500ലധികം വിദ്യാര്‍ഥികളാണ് താമസിച്ചു വരുന്നത്. ജോയിന്റ് എന്‍ട്രന്‍സ് എക്‌സാം (ജെഇഇ), നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) എന്നിവയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കോച്ചിംഗ് നല്‍കുന്ന സ്ഥാപനമാണിത്.
വെള്ളിയാഴ്ച രാത്രി കോച്ചിംഗ് സെന്ററില്‍ നിന്ന് രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം 50 ലധികം വിദ്യാര്‍ഥികള്‍ക്ക് വയറുവേദനയും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥികളുടെ നില തൃപ്തികരമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
The post ഭക്ഷ്യവിഷബാധ; സ്വകാര്യ കോച്ചിംഗ് സെന്‍ററിലെ അമ്പതിലധികം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ appeared first on News Bengaluru.