ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമാണം; ബന്നാർഘട്ട മെയിൻ റോഡ് ഭാഗികമായി അടച്ചിടും
ബെംഗളൂരു: പിങ്ക് ലൈനിന്റെ ഭാഗമായ ലക്കസാന്ദ്ര ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമാണം പുരോഗമിക്കുന്നതിനാൽ ബന്നാർഘട്ട മെയിൻ റോഡ് ഒരു വർഷത്തേക്ക് ഭാഗികമായി അടച്ചിടും. മൈക്കോ സിഗ്‌നൽ മുതൽ ആനേപാളയ ജംഗ്ഷൻ വരെയുള്ള ഭാഗമാണ് ഒരു വർഷത്തേക്ക് അടച്ചത്. ഏപ്രിൽ ഒന്ന് മുതൽ റോഡ് അടക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചിരുന്നെങ്കിലും ട്രാഫിക് പോലീസിന്റെ എതിർപ്പ് കാരണം തീരുമാനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
നിലവിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചതോടെയാണ് റോഡ് വീണ്ടും അടക്കാൻ ബിഎംആർസിഎൽ ഉത്തരവിട്ടത്. ബെംഗളൂരു മെട്രോയുടെ ലക്കസാന്ദ്ര ഭൂഗർഭ മെട്രോ സ്റ്റേഷൻ്റെ നിർമാണപ്രവൃത്തികൾക്ക് പാത അടയ്ക്കേണ്ടത് അനിവാര്യമാണെന്ന് ബിഎംആർസിഎൽ അറിയിച്ചു.
വാഹന യാത്രക്കാർ ഈ ദിവസം ബദൽ പാതകൾ ഉപയോഗിക്കണമെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ബന്നാർഘട്ടെ മെയിൻ റോഡിലൂടെ വരുന്ന വാഹനങ്ങൾ മൈക്കോ സിഗ്‌നലിൽ നിന്നു വലത്തോട്ട് തിരിഞ്ഞ് ആടുഗോഡി സിഗ്‌നൽ വഴി ബോഷ് ലിങ്ക് റോഡിലൂടെ ഇടത്തോട്ട് തിരിഞ്ഞുപോകണം. ഡയറി സർക്കിളിൽ നിന്ന് ശാന്തിനഗർ ഭാഗത്തേക്കുള്ള വാഹനങ്ങൾ സെവന്ത് മെയിൻ റോഡിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് വിൽസൻ ഗാർഡൻ വഴി പോകണം.
The post ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമാണം; ബന്നാർഘട്ട മെയിൻ റോഡ് ഭാഗികമായി അടച്ചിടും appeared first on News Bengaluru.
Powered by WPeMatico