മംഗളൂരു- കോട്ടയം റൂട്ടിൽ സമ്മർ സ്പെഷ്യൽ ട്രെയിൻ
ബെംഗളൂരു: വാരാന്ത്യങ്ങളില്‍ മംഗളൂരുവില്‍ നിന്നും കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് പുതിയ ഒരു ട്രെയിന്‍ കൂടി സര്‍വീസ് ആരംഭിച്ചു. മംഗളൂരുവില്‍ നിന്നും കോട്ടയത്തെക്കാണ് സര്‍വീസ് ആരംഭിച്ചത്. എല്ലാ ശനിയാഴ്ചകളിലുമാണ് സര്‍വീസ് നടത്തുക.
മംഗളൂരു-കോട്ടയം -സമ്മര്‍ സ്‌പെഷ്യല്‍ ട്രെയിന്‍- 06075, കോട്ടയം – മംഗളൂരു-സമ്മര്‍ സ്‌പെഷ്യല്‍ ട്രെയിന്‍- 06076 എന്നീങ്ങനെ ഇരുവശങ്ങളിലേക്കും ഏപ്രില്‍ 27, മേയ് നാല്, 11, 18, 25, ജൂണ്‍ ഒന്ന് എന്നീ ദിവസങ്ങളില്‍ സര്‍വീസ് നടത്തും. ആകെ ഏഴ് സര്‍വീസുകളാണ് ഇതുവരെ പ്രഖ്യാപിച്ചിരിക്കുന്നത്. കാസറഗോഡ്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍ ജംഗ്ഷന്‍, തൃശ്ശൂര്‍, എറണാകുളം ടൗണ്‍ സ്റ്റേഷനുകളിലാണ് സ്റ്റോപ്പുള്ളത്. മംഗളൂരുവില്‍ നിന്നും രാവിലെ 10.30 ന് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് 07.30 ന് കോട്ടയത്തേക്ക് എത്തും. കോട്ടയത്തു നിന്നും രാത്രി 9.45 പുറപ്പെടുന്ന ട്രെയിന്‍ പിറ്റെദിവസം രാവിലെ 6.55 മംഗളൂരുവില്‍ എത്തിച്ചേരും. ഏപ്രില്‍ 20 ന് ശനിയാഴ്ച രാവിലെ മംഗലാപുരത്ത് നിന്ന് പുറപ്പെട്ട ആദ്യ ട്രെയിന്‍ രാത്രി 7.30ന് കോട്ടയത്ത് എത്തി.
മംഗളൂരുവിലേക്ക് കേരളത്തില്‍ നിന്ന് നിലവില്‍ രാത്രികാല സര്‍വീസിന് മൂന്ന് ട്രെയിനുകളാണ് പ്രധാനമായും ഉള്ളത്. മാവേലി എക്സ്പ്രസ്, മാംഗ്ലൂര്‍ എക്സ്പ്രസ്, മലബാര്‍ എക്സ്പ്രസ് എന്നിവയ്ക്ക് മലബാര്‍ ഭാഗത്തേക്ക് ടിക്കറ്റ് കിട്ടുന്നത് വളരെ ബുദ്ധിമുട്ടാണ്. വാരാന്ത്യത്തില്‍ ടിക്കറ്റിന് വന്‍ ഡിമാന്‍ഡാണ്. കോട്ടയത്ത് നിന്ന് വാരാന്ത്യത്തില്‍ പുതിയ സര്‍വീസ് ആരംഭിച്ചത് യാത്രക്കാര്‍ക്ക് ആശ്വാസമാണ്.
The post മംഗളൂരു- കോട്ടയം റൂട്ടിൽ സമ്മർ സ്പെഷ്യൽ ട്രെയിൻ appeared first on News Bengaluru.