മംഗളൂരു വഴിയുള്ള കണ്ണൂർ എക്‌സ്‌പ്രസ് രണ്ടു ദിവസങ്ങളില്‍ യശ്വന്ത്‌പുര വരെ മാത്രം സര്‍വീസ്
ബെംഗളൂരു : മംഗളൂരു വഴിയുള്ള കണ്ണൂർ-കെ.എസ്.ആർ. ബെംഗളൂരു എക്സ്‌പ്രസ് (16512) ഏപ്രില്‍ ഏഴ്, എട്ട് തീയതികളിൽ യശ്വന്ത്‌പുരയിൽ യാത്ര അവസാനിപ്പിക്കുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ. കണ്ണൂരിൽനിന്ന് വൈകീട്ട് 5.05-ന് പുറപ്പെടുന്ന ട്രെയിന്‍ പുലർച്ചെ 6.02-നാണ് യശ്വന്ത്‌പുരയിലെത്തുക. ഒമ്പതുമുതൽ സാധാരണ രീതിയിലുള്ള സർവീസ് തുടരും. ബെംഗളൂരു കെ.എസ്.ആർ. റെയിൽവേ സ്റ്റേഷനും യശ്വന്ത്‌പുര സ്റ്റേഷനുമിടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഈ ദിവസങ്ങളിലെ യാത്രയില്‍ മാറ്റം വരുത്തുന്നത്.
The post മംഗളൂരു വഴിയുള്ള കണ്ണൂർ എക്‌സ്‌പ്രസ് രണ്ടു ദിവസങ്ങളില്‍ യശ്വന്ത്‌പുര വരെ മാത്രം സര്‍വീസ് appeared first on News Bengaluru.