മകൻ ചെയ്‌യ തെറ്റിന് മാപ്പ്; നേഹ ഹിരെമത്ത് കൊലപാതകത്തിൽ മാപ്പപേക്ഷയുമായി പ്രതിയുടെ അമ്മ
ബെംഗളൂരു: നേഹ ഹിരെമത്തിന്റെ കൊലപാതകത്തിൽ മാപ്പപേക്ഷയുമായി പ്രതിയുടെ അമ്മ. മകന്റെ പേരിൽ, കർണാടകയിലെ എല്ലാ ജനങ്ങളോടും ക്ഷമ ചോദിക്കുന്നു, പെൺകുട്ടിയുടെ മാതാപിതാക്കളോടും ക്ഷമ ചോദിക്കുന്നു. നേഹയും എന്റെ മകളെപ്പോലെയാണ്. ഇവിടെ വേർതിരിവില്ലെന്ന് പ്രതിയായ ഫയാസിന്റെ അമ്മ മുംതാസ് പറഞ്ഞു.
ഹുബ്ബള്ളിയിൽ ബിവിബി കോളേജിലെ ഒന്നാം വർഷ എംസിഎ വിദ്യാർഥിനിയായിരുന്ന നേഹ ഹിരേമത്ത് ഏപ്രിൽ 18നാണ് ക്യാമ്പസ്സിനുള്ളിൽ കുത്തേറ്റു മരിച്ചത്. അതേ കോളേജിലെ വിദ്യാർഥി ആയിരുന്ന ഫയാസ് ഖോണ്ടുനായക്കാണ് കൊലപ്പെടുത്തിയത്. പ്രതി ഫയാസിനെ വിദ്യാർഥികളും കോളേജ് അധികൃതരും ചേർന്ന് പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു.
സംഭവത്തിൽ ലൗജിഹാദ് ആരോപിച്ച് പിതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ നിരജ്ഞൻ ഹിരേമത്ത് രംഗത്തെത്തിയിരുന്നു. തന്റെ മകളെ ഫയാസ് ലൗജിഹാദ് കാരണമാണ് കൊലപ്പെടുത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ സംഭവം ലൗജിഹാദല്ലെന്ന് കർണാടക സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
The post മകൻ ചെയ്‌യ തെറ്റിന് മാപ്പ്; നേഹ ഹിരെമത്ത് കൊലപാതകത്തിൽ മാപ്പപേക്ഷയുമായി പ്രതിയുടെ അമ്മ appeared first on News Bengaluru.