മദ്യപിക്കരുതെന്ന് ആവശ്യപ്പെട്ടതിൽ പക; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയെ രണ്ട് പേർ അറസ്റ്റിൽ
ബെംഗളൂരു: മദ്യപിക്കരുതെന്ന് ആവശ്യപ്പെട്ടതിൽ പക കരണം യുവാവിനെ രണ്ട് പേർ ചേർന്ന് കുത്തിക്കൊലപ്പെടുത്തി. രാമചന്ദ്രപുര സ്വദേശി വെങ്കിടേഷാണ് (45) മരിച്ചത്. ഇതേ പ്രദേശത്തെ താമസക്കാരായ പവൻ (24), നന്ദ (21) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളായ പവൻ, നന്ദ എന്നിവർ സ്ഥിരം മദ്യപാനിയായിരുന്നു. പലതവണ ഇവരെ മദ്യപിക്കുന്നതിൽ നിന്ന് വെങ്കിടേഷ് വിലക്കിയിരുന്നു. ചൊവ്വാഴ്ച രാത്രി 10.30ഓടെ വെങ്കിടേഷ് രാമചന്ദ്രപുര ഗ്രൗണ്ടിലേക്ക് നടക്കുമ്പോഴായിരുന്നു സംഭവം. പവനും നന്ദയും വാട്ടർഫീൽഡ് ടാങ്കിന് സമീപം മദ്യപിക്കുന്നത് കണ്ടതോടെ വെങ്കിടേഷ് ഇരുവരെയും വിലക്കി.
യുവാക്കൾ തൻ്റെ ഉപദേശത്തെ എതിർക്കില്ലെന്നാണ് വെങ്കിടേഷ് കരുതിയത്. എന്നാൽ, ഇരുവരും വെങ്കിടേഷുമായി വഴക്കിട്ടു. ഒടുവിൽ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ വെങ്കിടേഷിനെ നാട്ടുകാർ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബികോം ബിരുദധാരികളായ പവനും നന്ദയും തൊഴിൽരഹിതരാണ്.
The post മദ്യപിക്കരുതെന്ന് ആവശ്യപ്പെട്ടതിൽ പക; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയെ രണ്ട് പേർ അറസ്റ്റിൽ appeared first on News Bengaluru.
Powered by WPeMatico