മദ്യപിച്ച് ജോലിക്കെത്തി: 100 കെഎസ്ആർടിസി ജീവനക്കാർക്ക് എതിരെ നടപടി, 26 പേരെ പിരിച്ചുവിട്ടു
തിരുവനന്തപുരം: മദ്യപിച്ച് ജോലിക്കെത്തിയ 100ലധികം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി. പരിശോധനയില്‍ മദ്യപിച്ചെന്ന് കണ്ടെത്തിയ 74 സ്ഥിരം ജീവനക്കാരെ സസ്പെന്റ് ചെയ്തു.സ്വിഫ്റ്റിലെ താല്‍ക്കാലിക ജീവനക്കാരും കെഎസ്ആര്‍ടിസിയിലെ ബദല്‍ ജീവനക്കാരുമായ 26 പേരെ പിരിച്ചുവിട്ടു. മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ നിര്‍ദേശപ്രകാരം രണ്ടാഴ്ച്ചയ്ക്കിടെ നടത്തിയ പരിശോധനയിലാണ് നടപടി. 49 ഡ്രൈവര്‍മാരാണ് മദ്യപിച്ച് ജോലിക്കെത്തിയത്. മദ്യപിച്ച് ജോലിക്കെത്തുന്നുവെന്ന വ്യാപകപരാതിയെ തുടര്‍ന്നാണ് പരിശോധനയ്ക്ക് മന്ത്രി നിര്‍ദേശം നല്‍കിയത്.
വനിത ജീവനക്കാര്‍ ഒഴികെയുള്ള എല്ലാവരെയും ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിക്കാനായിരുന്നു നിര്‍ദേശം, 60 യൂണിറ്റുകളില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍. സ്റ്റേഷന്‍ മാസ്റ്റര്‍, മെക്കാനിക്ക് ജീവനക്കാര്‍ ഉള്‍പ്പടെ 49 ഡ്രൈവര്‍മാര്‍ ( 39 സ്ഥിരം ഡ്രൈവറും 10 താത്കാലിക ഡ്രൈവര്‍മാരും) 22 കണ്ടക്ടര്‍മാരെയും പരിശോധനയില്‍ പിടികൂടി.പരിശോധന ഇനിയും തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വനിതാ ജീവനക്കാർ ഒഴികെയുള്ളവർ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ ഡ്യൂട്ടിക്ക് നിയോഗിക്കാവൂ എന്നു ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ നേരത്തെ നിർദേശം നൽകിയിരുന്നു.
The post മദ്യപിച്ച് ജോലിക്കെത്തി: 100 കെഎസ്ആർടിസി ജീവനക്കാർക്ക് എതിരെ നടപടി, 26 പേരെ പിരിച്ചുവിട്ടു appeared first on News Bengaluru.
Powered by WPeMatico