മന്ത്രിക്ക് ഉറങ്ങണമെങ്കിൽ എക്‌സ്ട്രാ പെഗോ, ഗുളികയോ വേണം; ബിജെപി നേതാവിന്റെ പരാമർശത്തിനെതിരെ കോൺഗ്രസ്
ബെംഗളൂരു: കർണാടകയിൽ ബിജെപി നേതാവിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്ത്. വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറിനെതിരേ ബിജെപി നേതാവ് സഞ്ജയ് പാട്ടീൽ നടത്തിയ പരാമർശമാണ് വിവാദത്തിലായത്. മന്ത്രിക്ക് സുഖമായി ഉറങ്ങാൻ എക്‌സ്ട്രാ പെഗ്, അല്ലെങ്കിൽ ഉറക്ക ഗുളിക വേണമെന്നായിരുന്നു പരാമർശം.
മുൻ എംഎൽഎ കൂടിയായ സഞ്ജയ് പാട്ടീലിന്റെ പരാമർശം സ്ത്രീ വിരുദ്ധതയാണെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ബെളഗാവിയിലെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ വച്ചായിരുന്നു നേതാവിന്റെ പ്രസ്താവന. ബിജെപിക്ക് സ്ത്രീകളുടെ പിന്തുണ ഉയരുന്നുണ്ടെന്നും ഇത് ഹെബ്ബാൾക്കറെ ആശങ്കപ്പെടുത്തുമെന്നും പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ മുൻ ബിജെപി എംഎൽഎ സഞ്ജയ് പാട്ടീൽ പറഞ്ഞു. ലക്ഷ്മി ഹെബ്ബാൾക്കറുടെ മകൻ മൃണാൾ ബെളഗാവി മണ്ഡലത്തിൽ നിന്നാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
മന്ത്രിക്ക് അവർക്ക് രാത്രി ഉറക്കം ലഭിക്കാൻ ഉറക്ക ഗുളികയോ എക്‌സ്ട്രാ പെഗോ വേണമെന്നും പാട്ടീൽ യോഗത്തിൽ പറഞ്ഞു. സ്ത്രീകളോട് ബിജെപിക്കുള്ള ആദരവിന്റെ ഉദാഹരണമാണ് പാട്ടീലിന്റെ പരാമർശമെന്ന് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ പറഞ്ഞു. ബിജെപി നേതാക്കൾ റാം, ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ എന്ന് ജപിച്ചാൽ മാത്രം പോരാ, സ്ത്രീകളെ ബഹുമാനിക്കണമെന്നും ഹെബ്ബാൾക്കർ തിരിച്ചടിച്ചു.
ഹിന്ദു സംസ്‌കാരത്തെക്കുറിച്ച് പ്രസംഗിക്കുന്ന സഞ്ജയ് പാട്ടീലിന്റെ പരാമർശം തനിക്ക് മാത്രമല്ല, സംസ്ഥാനത്തെയും രാജ്യത്തെയും എല്ലാ സ്ത്രീകളോടുമുള്ള അനാദരവാണെന്നും അവർ പറഞ്ഞു. ബെളഗാവിയിൽ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ആണ് ബിജെപി സ്ഥാനാർഥി.
Laxmi Hebbalkar Hits Back at BJP MLA’s Insensitive Remark on Her#BJP #LaxmiHebbalkar #Congress #LokSabhaElections2024 https://t.co/OQLBet8dQ0
— News Karnataka (@Newskarnataka) April 14, 2024
The post മന്ത്രിക്ക് ഉറങ്ങണമെങ്കിൽ എക്‌സ്ട്രാ പെഗോ, ഗുളികയോ വേണം; ബിജെപി നേതാവിന്റെ പരാമർശത്തിനെതിരെ കോൺഗ്രസ് appeared first on News Bengaluru.
Powered by WPeMatico