മയക്കുമരുന്ന് വിതരണം; മലയാളി ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ
ബെംഗളൂരു: മയക്കുമരുന്ന് വിതരണവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള ഒരാൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. രാമമൂർത്തി നഗർ, കെആർ പുരം, സോളദേവനഹള്ളി, ഹെന്നൂർ, കെജി ഹള്ളി, ആർടി നഗർ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയെ തുടർന്നാണ് അറസ്റ്റ്.
പ്രതികളിൽ നിന്ന് 16.5 ലക്ഷം രൂപയുടെ മയക്കുമരുന്ന് കണ്ടെടുത്തതായി സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് (സിസിബി) പറഞ്ഞു. പ്രതികൾ മൊബൈൽ ആപ്പ് വഴിയാണ് വിതരണക്കാർക്ക് മയക്കുമരുന്ന് ശേഖരിച്ച് എത്തിച്ചു നൽകിയിരുന്നതെന്ന് സിസിബി പോലീസ് പറഞ്ഞു. പിടിയിലായവരിൽ മൂന്ന് പേർ വിദേശ പൗരൻമാരാണ്. ഇവരുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. വിദേശ പൗരന്മാരെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ടെന്നും നടപടിക്രമങ്ങൾക്ക് ശേഷം അവരുടെ രാജ്യങ്ങളിലേക്ക് അയക്കുമെന്നും പോലീസ് അറിയിച്ചു.
The post മയക്കുമരുന്ന് വിതരണം; മലയാളി ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ appeared first on News Bengaluru.
Powered by WPeMatico
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.