മലപ്പുറം ചങ്ങരംകുളത്ത് വാഹനാപകടം; ഒരു മരണം, നാല് പേർക്ക് പരുക്ക്
മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് കാർ അപകടത്തിൽ ഒരാൾ മരിച്ചു. ആനക്കര സ്വദേശി ചീനിക്കപ്പറമ്പിൽ ശ്രീരാഗ് (23) ആണ് മരിച്ചത്. ചങ്ങരംകുളം ടൗൺ ഭാഗത്തേക്ക് വന്ന കാറും എതിർ ദിശയിൽ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാർ ഓടിച്ചിരുന്നത് മരിച്ച ശ്രീരാഗ് ആയിരുന്നു. കാറിനെ ഇടിച്ച ശേഷം തൊട്ടടുത്ത ചപ്പാത്തി കടയിലേക്കും കാർ ഇടിച്ചു കയറി. ഗുരുതരമായി പരുക്കേറ്റ ശ്രീരാഗ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അപകടത്തിൽ ശ്രീരാഗിനൊപ്പം ഉണ്ടായിരുന്ന മറ്റ് നാല് പേർക്ക് ഗുരുതരമായി പരുക്കേറ്റു. അകലാട് സ്വദേശി വിനീത് (24), ആൽത്തറ സ്വദേശി രാഹുൽ (24), ആൽത്തറ സ്വദേശി വിവേക് (22), ആൽത്തറ സ്വദേശി ശ്രീരാഗ് (19) എന്നിവർക്കാണ് പരിരുക്കേറ്റത്. ഇവർ നാല് പേരും ആശുപത്രിയിൽ ചികിത്സയിലാണ്.
The post മലപ്പുറം ചങ്ങരംകുളത്ത് വാഹനാപകടം; ഒരു മരണം, നാല് പേർക്ക് പരുക്ക് appeared first on News Bengaluru.
Powered by WPeMatico