മലപ്പുറത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്
മലപ്പുറം: മലപ്പുറം തലപ്പാറയില്‍ കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. നിരവധി പേര്‍ക്ക് പരുക്കുണ്ട്. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട്ട് നിന്ന് എറണാകുളത്തേക്കു പോകുന്ന ബസ്സാണ് ദേശീയപാത നിർമ്മാണ പ്രവർത്തനം നടക്കുന്ന ഭാഗത്ത് പത്തടിയോളം താഴ്ചയിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്.
ബസിൽ തിങ്ങിനിറഞ്ഞ് യാത്രക്കാരുമുണ്ടായിരുന്നു. തൊട്ടുപിന്നാലെ എത്തിയ ബസ്സിലെ യാത്രക്കാര്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയതിനാല്‍ പലരുടേയും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. പരുക്കേറ്റവരെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
The post മലപ്പുറത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക് appeared first on News Bengaluru.
Powered by WPeMatico