മലയാള പദങ്ങളുടെ ദക്ഷിണേന്ത്യൻ ഭാഷകളിലെ അർഥം ഇനി എളുപ്പത്തിലറിയാം; ‘സമം’ ചതുർഭാഷാ ഓൺലൈൻ നിഘണ്ടു പുറത്തിറങ്ങി


ബെംഗളൂരു: മലയാള പദങ്ങളുടെ തമിഴ്, തെലുഗു, കന്നഡ അർഥങ്ങൾ ലഭ്യമാകുന്ന ‘സമം’ (samam.net) ചതുർഭാഷാ നിഘണ്ടു ബെംഗളൂരുവിൽ പുറത്തിറക്കി. കണ്ണൂർ തലശ്ശേരി സ്വദേശി ഞാറ്റ്വേല ശ്രീധരൻ തയ്യാറാക്കിയ ദ്രാവിഡ ഭാഷാ പദപരിചയത്തിൻ്റെ ഓൺലൈൻ പതിപ്പാണ് സമം. ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷനാണ് ഓൺലൈൻ പതിപ്പ് പുറത്തിറക്കിയത്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് വിദഗ്ദരുടെ സഹായത്തോടെ ഏഴ് മാസം കൊണ്ടാണ് സമം തയ്യാറാക്കിയത്. ബെംഗളൂരുവില്‍ മലയാളം മിഷൻ കർണാടക ചാപ്റ്ററുമായി സഹകരിച്ച് നടത്തിയ പ്രകാശന പരിപാടിയിൽ ഇ.കെ. കുറുപ്പ് രചിച്ച ഇംഗ്ലീഷ് ഇംഗ്ലീഷ് – മലയാളം പദസഞ്ചയം ഓളം നിഘണ്ടുവിൽ ഉൾക്കൊള്ളിക്കുന്നതിൻ്റെ പ്രഖ്യാപനവും മലയാളം മിഷനുമായി സഹകരിച്ചു നടത്തുന്ന പ്രൂഫ് റീഡിംഗ് പദ്ധതിയുടെ പ്രഖ്യാപനവും നടന്നു.

തലശ്ശേരിയിലെ ബീഡിത്തൊഴിലാളിയായിരുന്ന നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള 85 കാരനായ ഞാറ്റ്വേല ശ്രീധരൻ കഴിഞ്ഞ 25 വർഷത്തിനിടെ വിവിധ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ താമസിച്ച് പഠിച്ചാണ് 15,000 ത്തോളം മലയാള പദങ്ങളുടെ തമിഴ്, തെലുഗ്, കന്നഡ അർഥങ്ങൾ തയ്യാറാക്കിയത്. 2012 -ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മലയാളം – തമിഴ് നിഘണ്ടു പുറത്തിറക്കി. 2020-ൽ ചതുർഭാഷാ നിഘണ്ടു എന്ന പേരിൽ സീനിയർ സിറ്റിസൺ ഫോറം നിഘണ്ടുവായി പുറത്തിറക്കി. 2023 ൽ ഇതിൻ്റെ വിപുലീകരിച്ച പതിപ്പ് ചതുർ ദ്രാവിഡ ഭാഷാ പദപരിചയം എന്ന പേരിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയിട്ടുണ്ട്. ശ്രീധരൻ്റെ ജീവിതത്തെ അടിസ്ഥാനമാക്കി ചിത്രീകരിച്ച ഡോക്യുമെൻ്ററി ചിത്രം ഡ്രീമിംഗ് ഓഫ് വേർഡ്സിന് 2021-ൽ ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.

സാധാരണക്കാർക്കു പോലും എളുപ്പത്തിൽ ലഭ്യമാകുന്ന രീതിയിലാണ് സമം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 4 ദ്രാവിഡ ഭാഷകളുടെ ലിപി ഇവ വായിക്കുന്നതെങ്ങനെയെന്ന് ഇംഗ്ലീഷിലും ചേർത്തിട്ടുണ്ട്. ഫൗണ്ടേഷൻ പ്രവർത്തകരായ ഷിജു അലക്സ്, ജിസോ ജോസ്, കൈലാസ് നാഥ്, സുബിൻ സെബിയുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രവർത്തകർ എന്നിവരുടെ മേൽനോട്ടത്തിലാണ് സമം യാഥാർഥ്യമായത്. ഒരു ലക്ഷത്തോളം വാക്കുകളും പര്യായ പദങ്ങളും സമത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ആലപ്പുഴ സ്വദേശിയും മുംബൈയിൽ സ്ഥിരതാമസക്കാരനുമായ ഇ.കെ. കുറുപ്പ് തയ്യാറാക്കിയ ഇംഗ്ലിഷ്- മലയാളം പദസഞ്ചയത്തിലെ 10-ലക്ഷത്തോളം പദങ്ങളാണ് ഓളം നിഘണ്ടുവിൽ ഉൾക്കൊള്ളിച്ചത്. 20 വർഷമെടുത്താണ് ഇ.കെ. കുറുപ്പ് പദസമാഹരണം നടത്തിയത്.

ഡൊംലൂരിലെ ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ബെംഗളൂരുവിലെ സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ആതിര മുരളി പ്രാർത്ഥനാ ഗാനം ആലപിച്ചു. സതീഷ് തോട്ടശ്ശേരി സ്വാഗതം പറഞ്ഞു. എഴുത്തുകാരന്‍ ഡോ. വിനോദ് ടി.പി ഞാറ്റ്വേല ശ്രീധരൻ, ഇ.കെ. കുറുപ്പ് എന്നിവരെ പരിചയപ്പെടുത്തി. കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം നേടിയ കെ.കെ. ഗംഗാധരൻ, ഞാറ്റ്വേല ശ്രീധരൻ, കെ.ഇ കുറുപ്പ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

സാഹിത്യകാരന്‍ സുധാകരൻ രാമന്തളി, മലയാളം മിഷൻ കർണാടക ചാപ്റ്റര്‍ പ്രസിഡന്റ് കെ. ദാമോധരൻ മാഷ്, ഭാഷാ കമ്പ്യൂട്ടിംഗ് വിദഗ്ധനും മഹര്‍ഷി ഭദ്രയാന്‍ വ്യാസ് സമ്മാന്‍ പുരസ്‌കാര ജേതാവുമായ സന്തോഷ് തോട്ടിങ്ങല്‍, മലയാളം മിഷൻ സെക്രട്ടറി ഹിത വേണുഗോപാലൻ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് മലയാളം മിഷൻ സംഘടിപ്പിച്ച കഥയരങ്ങിലെ വിജയികളായ വിദ്യാർഥികൾ അവതരിപ്പിച്ച മോണോ ആക്ട് അരങ്ങേറി. ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ ഡയറക്ടറും മലയാളം മിഷൻ ജോയിന്റ് സെക്രട്ടറിയുമായ ജിസോ ജോസ്, അക്കാദമിക് കോർഡിനേറ്റർ മീരാനാരായണൻ, മേഖല കൺവീനർമാരായ നൂർ മുഹമ്മദ്, അനൂപ് കുറ്റ്യേരിമ്മൽ, പ്രദീപ് കുമാർ, ഹരിത, പ്രോഗ്രാം ഓർഗനൈസിംഗ് സെക്രട്ടറി ജയ്സൺ ലൂക്കോസ് എന്നിവർ നേതൃത്വം നൽകി. കർണാടക ചാപ്റ്റർ കൺവീനർ ടോമി ആലുങ്കൽ നന്ദി പറഞ്ഞു.

ചിത്രങ്ങള്‍ 

ഡോ. വിനോദ് ടി.പി, ഞാറ്റ്വേല ശ്രീധരൻ, ഇ.കെ. കുറുപ്പ്
കെ.കെ. ഗംഗാധരൻ, ഞാറ്റ്വേല ശ്രീധരൻ, ഇ.കെ കുറുപ്പ് എന്നിവരെ ആദരിക്കുന്നു
 സുധാകരൻ രാമന്തളി, ഞാറ്റ്വേല ശ്രീധരൻ, ജിസോ ജോസ്
ഇ.കെ കുറുപ്പ് സംസാരിക്കുന്നു
ഇൻഡിക്-മലയാളം മിഷൻ പ്രൂഫ് റീഡിംഗ് പദ്ധതി പ്രഖ്യാപനം

The post മലയാള പദങ്ങളുടെ ദക്ഷിണേന്ത്യൻ ഭാഷകളിലെ അർഥം ഇനി എളുപ്പത്തിലറിയാം; ‘സമം’ ചതുർഭാഷാ ഓൺലൈൻ നിഘണ്ടു പുറത്തിറങ്ങി appeared first on News Bengaluru.

Powered by WPeMatico


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
error: Content is protected !!