മസാല ബോണ്ട് കേസ്; തോമസ് ഐസക് ഇന്നും ഇഡിയ്ക്ക് മുന്നില്‍ ഹാജരാകില്ല
കൊച്ചി: മസാലബോണ്ട് കേസിൽ തോമസ് ഐസക് ഇന്ന് ഇഡിയ്ക്ക് മുന്നിൽ ഹാജരാകില്ല. സമൻസ് ചോദ്യംചെയ്ത് ഐസക് നൽകിയ ഹർജിയിൽ വെള്ളിയാഴ്ച ഹൈക്കോടതി വാദം കേൾക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഹർജിയിൽ കോടതി ഉത്തരവ് അറിഞ്ഞ ശേഷമായിരിക്കും ഹാജരാകുന്നതിൽ തുടർ നടപടി. വെള്ളിയാഴ്ച വരെ കടുത്ത നടപടികൾ പാടില്ലെന്ന് കോടതി ഇഡിയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
എട്ടാം തവണയാണ് ഇ ഡി ഐസക്കിന് നോട്ടീസ് അയക്കുന്നത്. കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശിച്ചിരുന്നത്. മസാല ബോണ്ട് ഇടപാടിലെ നിയമസാധുത പരിശോധിക്കണമെങ്കില്‍ തോമസ് ഐസക്കിന്റെ മൊഴിയെടുക്കല്‍ അനിവാര്യമെന്ന് ഇഡി ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇ ഡി സമന്‍സ് ചോദ്യം ചെയ്ത് നേരത്തെ തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സമന്‍സ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായ തന്നെ ബുദ്ധിമുട്ടിക്കാനാണ് ഇ ഡി നീക്കമെന്നും തോമസ് ഐസക് കോടതിയില്‍ ചൂണ്ടിക്കാട്ടി.
അതിനിടെ മസാല ബോണ്ട് വഴി സമാഹരിച്ച മുഴുവന്‍ തുകയും (2150 ) കിഫ്ബി തിരിച്ചടച്ചിട്ടുണ്ടെന്നാണ് വിവരം. മസാല ബോണ്ടിന്റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് തിരിച്ചടച്ചതെന്നാണ് ഔദ്യോഗിക വിവരം.
The post മസാല ബോണ്ട് കേസ്; തോമസ് ഐസക് ഇന്നും ഇഡിയ്ക്ക് മുന്നില്‍ ഹാജരാകില്ല appeared first on News Bengaluru.
Powered by WPeMatico