മഹാനദിയിൽ ബോട്ട് അപകടം; രണ്ട് മരണം, ഏഴ് പേരെ കാണാതായി
മഹാനദിയിൽ ബോട്ട് മറിഞ്ഞ് രണ്ട് മരണം. ഒഡീഷയിലെ ജാർസുഗുഡ ജില്ലയിലാണ് സംഭവം. പഥർസെനി കുടയിൽ നിന്ന് ബർഗഡ് ജില്ലയിലെ ബൻജിപള്ളിയിലേക്ക് പോവുകയായിരുന്ന ബോട്ടാണ് മറിഞ്ഞത്.
അപകടത്തിൽ ഏഴ് പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു. 50ഓളം യാത്രക്കാരുമായി പുറപ്പെട്ട ബോട്ടാണ് മറിഞ്ഞത്. നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ 35 പേരെ രക്ഷിച്ചു. പോലീസും അഗ്നിശമനസേനയും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഏഴ് പേരെ കൂടി പിന്നീട് രക്ഷപ്പെടുത്തി.
കാണാതായവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. അഞ്ച് മുങ്ങൽ വിദഗ്ധർ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ മുഖ്യമന്ത്രി നവീൻ പട്‌നായിക് അനുശോചനം അറിയിച്ചു. അടിയന്തര ധനസഹായമായി 4 ലക്ഷം രൂപയും പ്രഖ്യാപിച്ചു.
STORY | Two killed, seven missing as boat capsizes in Odisha’s Mahanadi River
READ: https://t.co/TkLKDdvuV8
VIDEO: pic.twitter.com/LEmVz47Dg3
— Press Trust of India (@PTI_News) April 19, 2024
The post മഹാനദിയിൽ ബോട്ട് അപകടം; രണ്ട് മരണം, ഏഴ് പേരെ കാണാതായി appeared first on News Bengaluru.