മാധ്യമപ്രവർത്തക സ്വാതി ചന്ദ്രശേഖർ കോൺഗ്രസിൽ ചേർന്നു
ബെംഗളൂരു: മാധ്യമപ്രവർത്തക സ്വാതി ചന്ദ്രശേഖർ കോൺഗ്രസിലേക്ക്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിൻ്റെയും സാന്നിധ്യത്തിൽ ബെംഗളൂരുവിലെ പാർട്ടി ആസ്ഥാനത്ത് വെച്ചാണ് സ്വാതി കോൺഗ്രസിൽ അംഗത്വം എടുത്തത്. ടിവി5 ന്യൂസിൻ്റെ ഡൽഹി ബ്യൂറോ ഹെഡ് ആയിരുന്ന സ്വാതി ചന്ദ്രശേഖറിനെ അടുത്തിടെയാണ് പാർട്ടിയുടെ വക്താവായി നിയമിച്ചത്.
ബിജെപി അനുഭാവിയായിരുന്ന സൗമ്യ മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി, പ്രധാനമന്ത്രി മോദി, ബി.ജെ.പി എം.പിയും പാർട്ടിയുടെ യുവമോർച്ച നേതാവുമായ തേജസ്വി സൂര്യ അടുത്ത ബന്ധം പുലർത്തിയിരുന്ന ആൾ കൂടിയാണ്. സൗമ്യയോടൊപ്പം രണ്ട് തവണ എംപിയായ സംഗണ്ണ കരാഡിയും ബെളഗാവി റൂറലിൽ നിന്നുള്ള മൂന്ന് തവണ ബിജെപി ടിക്കറ്റിൽ എംഎൽഎയായ ശിവപുത്ര മലഗിയും ഔദ്യോഗികമായി കോൺഗ്രസ് പാർട്ടിയിൽ ചേർന്നു.
The post മാധ്യമപ്രവർത്തക സ്വാതി ചന്ദ്രശേഖർ കോൺഗ്രസിൽ ചേർന്നു appeared first on News Bengaluru.