മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം; റീല്‍സ് എടുക്കുന്നതിനിടെ തര്‍ക്കം, യുവാവിന് വെട്ടേറ്റു
മാനവീയം വീഥിയില്‍ വീണ്ടും സംഘർഷം. യുവാവിനെ വെട്ടിപരുക്കേല്‍പ്പിച്ചു. ഇന്നലെ രാത്രി ഒന്നരയ്ക്കാണ് ചെമ്പഴന്തി ധനു കൃഷ്ണക്ക് വെട്ടേറ്റത്. കഴുത്തിന് ഗുരുതരമായി പരുക്കേറ്റ ധനുകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
റീല്‍സ് എടുക്കുന്നതിനിടെയാണ് തർക്കമുണ്ടായതെന്നാണ് പോലീസ് പറയുന്നത്. എല്ലാവരും മദ്യ ലഹരിയിലായിരുന്നുവെന്ന് പോലീസ് ആരോപിക്കുന്നു. ധനു കൃഷ്ണയെ വെട്ടിയ പൂജപ്പുര സ്വദേശി ഷെമീറും ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയും മ്യൂസിയം പോലീസിന്റെ കസ്റ്റഡിയിലാണ്. ഷമീറിനൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവ് ഓടി രക്ഷപ്പെട്ടു.
The post മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം; റീല്‍സ് എടുക്കുന്നതിനിടെ തര്‍ക്കം, യുവാവിന് വെട്ടേറ്റു appeared first on News Bengaluru.
Powered by WPeMatico