മാലിദ്വീപ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മുഹമ്മദ് മുയിസുവിന്റെ പാര്‍ട്ടിക്ക് വമ്പന്‍ ജയം


മാലി ദ്വീപ് പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പാ‍ർട്ടിക്ക് വൻ വിജയം. ചൈന അനുകൂലനിലപാട് സ്വീകരിക്കുന്ന മുയിസുവിന്റെ പാർട്ടി വിജച്ചതോടെ ഇന്ത്യയുമായുള്ള നയതന്ത്രബന്ധം ഏങ്ങനെ തുടരുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 93 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വിരുദ്ധനിലപാട് സ്വീകരിക്കുന്ന മുയിസുന്റെ പീപ്പിൾസ് നാഷണൽ കോൺഗ്രസ് മുന്നിൽ രണ്ട് ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. ഈ തിരഞ്ഞെടുപ്പിന് മുമ്പ് സഭയിൽ ന്യൂനപക്ഷമായിരുന്നു പി എൻ സി.

130 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളടക്കം 368 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ മാലിയില്‍ ജനവിധി തേടിയത്. ജയിച്ചവരില്‍ മൂന്ന് സ്ത്രീകള്‍ മാത്രമാണുള്ളത്. 215860 പേരാണ് മാലിയില്‍ വോട്ട് രേഖപ്പെടുത്തിയത്.

ചൈനയുമായുള്ള സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുന്നതിനായി മുയിസുവിന്റെ പദ്ധതികൾക്കുള്ള ഒരു പരീക്ഷണമായാണ് ഈ തിരഞ്ഞെടുപ്പിനെ കണ്ടത്. അതിനാൽ തന്നെ മുയിസുവിനറെ വിജയം ഇന്ത്യക്ക് നിർണ്ണായകമാണ്. തന്റെ പാർട്ടി അധികാരത്തിലെത്തുന്നതോടെ എല്ലാ അധികാരങ്ങളും പ്രയോഗിക്കാൻ മുയിസുവിന് കഴിയും. പിഎൻസിയുടെ പ്രധാന എതിരാളിയും ഇന്ത്യൻ അനുകൂലികളുമായ മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടി 15 സീറ്റിലേക്ക് ചുരുങ്ങി. മുയിസുവിന്റെ പല പദ്ധതികളും തടഞ്ഞിരുന്ന എംഡിപി അദ്ദേഹത്തിന്റെ ഇന്ത്യാവിരുദ്ധ നിലപാടുകളെ ശക്തമായി എതിർത്തിരുന്നു. ഇന്ത്യൻ സേനയെ മടക്കി അയയ്ക്കുമെന്ന വാഗ്ദാനവുമായി പ്രസിഡന്റ് പദത്തിലെത്തിയ മുയിസുവിന് തടസം പാർലമെന്റിലെ നിസഹകരണമാണെന്നായിരുന്നു ഇതുവരെ വ്യക്തമാക്കിയിരുന്നത്.

 

The post മാലിദ്വീപ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മുഹമ്മദ് മുയിസുവിന്റെ പാര്‍ട്ടിക്ക് വമ്പന്‍ ജയം appeared first on News Bengaluru.


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!