മാർത്തോമാ സഭയുടെ ഹൊസ്കോട്ടെ മിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നേഴ്സിംഗ് പുതിയ അക്കാദമിക്ക് ബ്ലോക്കിന്റെ സമർപ്പണം നാളെ

ബെംഗളൂരു: മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ ബെംഗളൂരു ഹൊസ്‌കോട്ടെ മിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നേഴ്‌സിംഗിന്റെ പുതിയതായി നിര്‍മ്മിച്ച അക്കാദമിക്ക് ബ്ലോക്കിന്റെ സമര്‍പ്പണ ശുശ്രൂഷ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ അഭി. ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തിലും, മാര്‍ത്തോമാ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ്‌റും, സഭയുടെ തിരുവനന്തപുരം – കൊല്ലം ഭദ്രാസന അധിപനുമായ അഭി. ഡോ. ഐസക്ക് മാര്‍ ഫീലക്‌സിനോസ് എപ്പിസ്‌ക്കോപ്പാ, ചെന്നൈ – ബാംഗ്ലൂര്‍ ഭദ്രാസന അധിപന്‍ അഭി. ഡോ. ഗ്രിഗോറിയോസ് മാര്‍ സ്‌തേഫാനോസ് എന്നീ എപ്പിസ്‌ക്കോപ്പാ എന്നിവരുടെ സഹകാര്‍മികത്വത്തിലും നടക്കും.
1947 ല്‍ ആരംഭിച്ച ഹൊസ്‌കോട്ടെ മിഷന്‍ സെന്റര്‍ ക്യാമ്പസില്‍ 1965 ലാണ് ഹൊസ്‌കോട്ടെ മിഷന്‍ ഹോസ്പിറ്റല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 1996 ല്‍ നഴ്‌സിംഗ് കോളേജ് ആരംഭിച്ചു. നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സകള്‍, മരുന്നുകള്‍ എന്നിവ നല്‍കി വരുന്നു.
രണ്ട് മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ മാര്‍ത്തോമാ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ്. ഡോ. ഐസക്ക് മാര്‍ ഫീലക്‌സിനോസ് എപ്പിസ്‌ക്കോപ്പാ, അധ്യക്ഷത വഹിക്കും. മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ അഭി. ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചെന്നൈ – ബാംഗ്ലൂര്‍ ഭദ്രാസന അധിപന്‍ അഭി. ഡോ. ഗ്രിഗോറിയോസ് മാര്‍ സ്‌തേഫാനോസ് എപ്പിസ്‌ക്കോപ്പാ അനുഗ്രഹപ്രഭാഷണം നടത്തും.
ഹൊസ്‌കോട്ടെ ഗവേണിഗ് ബോര്‍ഡ് ചെയര്‍മാന്‍ റവ. ഡോ. ജേക്കബ് പി. തോമസ്, ഡയറക്ടര്‍ റവ. ജിന്‍സന്‍ കെ. മാത്യു, മിഷ്ണറി റവ. ജിന്‍സ് പി. കെ, ട്രഷറര്‍ ജേക്കബ് വര്‍ഗീസ്സ്, പ്രിന്‍സിപ്പല്‍ പ്രൊഫ. ഷാനി ഇ. മാത്യു. വൈസ് പ്രിന്‍സിപ്പല്‍ എലിസബേത്ത് ചിന്നദുരെ എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കും.
സഭയുടെ ബെംഗളൂരു സെന്ററിലെയും, ദേവനഹള്ളി സെന്ററിലെയും എല്ലാ വൈദീകരും, വിശ്വാസികളും സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഡയറക്ടര്‍ റവ. ജിന്‍സണ്‍ കെ. മാത്യു, മിഷ്ണറി റവ. ജിന്‍സ് പി. കെ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 94839 60085, 974710-8329
The post മാർത്തോമാ സഭയുടെ ഹൊസ്കോട്ടെ മിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നേഴ്സിംഗ് പുതിയ അക്കാദമിക്ക് ബ്ലോക്കിന്റെ സമർപ്പണം നാളെ appeared first on News Bengaluru.
Powered by WPeMatico




ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.