മുതിർന്ന മാധ്യമപ്രവർത്തകൻ എം. കെ. ഭാസ്കർ റാവു അന്തരിച്ചു
ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകൻ എം.കെ.ഭാസ്കർ റാവു (75) അന്തരിച്ചു. കഴിഞ്ഞ രണ്ട് വർഷമായി അർബുദം ബാധിച്ച് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം. ബുധനാഴ്ച പുലർച്ചെയാണ് മരണം.
ശിവമോഗ ജില്ലയിലെ സാഗറാണ് സ്വദേശം. പ്രമുഖ കന്നഡ ദിനപത്രമായ പ്രജാവാണിയിൽ മൂന്ന് പതിറ്റാണ്ടിലേറെ ജോലി ചെയ്ത അദ്ദേഹം അസിസ്റ്റൻ്റ് എഡിറ്ററായി വിരമിച്ചു. കന്നഡ നാടകരംഗത്ത് സജീവമായിരുന്ന അദ്ദേഹം ഏതാനും ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കന്നഡ വാർത്താ ടെലിവിഷൻ ചാനലുകളിലെ രാഷ്ട്രീയ വിശകലന വിദഗ്ധൻ കൂടിയായിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
The post മുതിർന്ന മാധ്യമപ്രവർത്തകൻ എം. കെ. ഭാസ്കർ റാവു അന്തരിച്ചു appeared first on News Bengaluru.
Powered by WPeMatico