മൈസൂരു റോഡിൽ നാളെ ഗതാഗത നിയന്ത്രണം
ബെംഗളൂരു: പെരുന്നാൾ പ്രമാണിച്ചുള്ള തിരക്ക് കണക്കിലെടുത്ത് മൈസൂരു റോഡിൽ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു. മൈസൂരു റോഡിലെ ബിബി ജംഗ്ഷനിലും ചാമരാജ്പേട്ട് ബിബിഎംപി പ്ലേ ഗ്രൗണ്ടിലുമായി 25,000-ത്തിലധികം ആളുകൾ ഒത്തുകൂടാൻ സാധ്യതയുള്ളതിനാലാണ് ഗതാഗത നിയന്ത്രണം.
രാവിലെ ഏഴ് മുതൽ 12 മണി വരെയാണ് നിയന്ത്രണം. മൈസൂരു റോഡിൻ്റെ ഇരുവശങ്ങളിലുമുള്ള സിറ്റി മാർക്കറ്റ് ഫ്ലൈഓവർ (ബിജിഎസ് ഫ്ലൈഓവർ) മുതൽ ടോൾ ഗേറ്റ് ജംഗ്ഷൻ വരെ എല്ലാത്തരം വാഹനങ്ങളും നിയന്ത്രിക്കും. ടൗൺ ഹാളിൽ നിന്ന് മൈസൂരു റോഡിലേക്ക് പോകുന്നവർ, ഫ്‌ളൈ ഓവറിന് താഴെ സിർസി സർക്കിളിന് സമീപം വലത്തോട്ട് തിരിഞ്ഞ് ബിന്നിമിൽ ജംഗ്ഷൻ വഴി ഹുണസെമര ജംഗ്‌ഷൻ വഴി എംസി സർക്കിളിലേക്ക് പോകണം. ഹൊസഹള്ളി സിഗ്നലിൽ നിന്നുള്ള വാഹനങ്ങൾ കോർഡ് റോഡ് വഴി കിംകോ ജംഗ്ഷനു സമീപം മൈസൂരു റോഡിലേക്ക് പ്രവേശിക്കണം.
കെംഗേരി ഭാഗത്തുനിന്ന് മാർക്കറ്റ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കിംകോ ജംഗ്ഷനു സമീപം ഇടത്തോട്ട് തിരിഞ്ഞ് കോർഡ് റോഡ് വഴി എംസി സർക്കിളിൽ നിന്ന് മാഗഡി റോഡിലേക്ക് തിരിഞ്ഞ് ബിന്നിമിൽ വഴി കടന്നുപോകണം.
The post മൈസൂരു റോഡിൽ നാളെ ഗതാഗത നിയന്ത്രണം appeared first on News Bengaluru.
Powered by WPeMatico