യുവതിയും രണ്ട് മക്കളും അണക്കെട്ടിൽ മുങ്ങിമരിച്ചു
ബെംഗളൂരു: ചാമരാജ്നഗറിൽ യുവതിയും രണ്ട് പെൺമക്കളും അണക്കെട്ടിൽ മുങ്ങിമരിച്ചു. ഹനൂർ താലൂക്ക് സ്വദേശികളായ മീന (33), പവിത്ര (13), കീർത്തി (11) എന്നിവരാണ് മരിച്ചത്. മീന പെൺമക്കൾക്കും മകൻ സുരേന്ദ്രനുമൊപ്പം രാവിലെ വസ്ത്രങ്ങൾ അലക്കുന്നതിനായാണ് അണക്കെട്ടിലേക്ക് പോയത്.
വസ്ത്രങ്ങൾ കഴുകുന്നതിനിടയിൽ മീന കാൽ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഇതോടെ പവിത്രയും കീർത്തിയും മീനയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അവരും വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
സംഭവസ്ഥലത്തുണ്ടായിരുന്ന സുരേന്ദ്രൻ ഉടൻ തന്നെ പിതാവിനെയും നാട്ടുകാരെയും വിവരമറിയിച്ചു. എന്നാൽ നാട്ടുകാർ എത്തിയപ്പോഴേക്കും മൂവരും മരണപ്പെട്ടിരുന്നു. മൃതദേഹങ്ങൾ നാട്ടുകാരുടെ സഹായത്തോടെ റിസർവോയറിൽ നിന്ന് പുറത്തെടുക്കുകയും തുടർന്ന് പോസ്റ്റ്‌മോർട്ടത്തിന് അയക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. സംഭവത്തിൽ മലേമഹദേശ്വര ബേട്ട പോലീസ് കേസെടുത്തു.
The post യുവതിയും രണ്ട് മക്കളും അണക്കെട്ടിൽ മുങ്ങിമരിച്ചു appeared first on News Bengaluru.
Powered by WPeMatico