യു.പിയില്‍ ആറു വയസ്സുകാരി ബലാത്സംഗത്തിനിരയായി; നാലാം ക്ലാസുകാരൻ പിടിയില്‍
യു.പി ആഗ്രയിലെ ഒരു ഗ്രാമത്തില്‍ ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 11കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. പോലീസ് കസ്റ്റഡിയിലെടുത്ത 11കാരൻ നാലാംക്ലാസില്‍ പഠിക്കുകയാണ്.
പെണ്‍കുട്ടിയും 11കാരനും വ്യത്യസ്ത ജാതിക്കാരായതിനാല്‍ സ്ഥലത്ത് സംഘർഷാവസ്ഥ ഒഴിവാക്കാൻ വലിയ തോതില്‍ പോലീസിനെ നിയോഗിച്ചിരിക്കുകയാണ്. കുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് പോലീസ് കേസെടുത്ത് എഫ്.ഐ.ആർ ഇട്ടത്. ചികിത്സയില്‍ തുടരുന്നതിനാല്‍ പോലീസിന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താനായിട്ടില്ല.
പെണ്‍കുട്ടി ശനിയാഴ്ച വൈകീട്ട് 5.30ഓടെ ട്യൂഷൻ ക്ലാസിലേക്ക് പോകുന്നവഴി 11കാരൻ കൂടെ പോവുകയും ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ നില സാരമായി തുടരുകയാണെന്ന് ഡി.സി.പി സുകന്യ ശർമ പറഞ്ഞു.
ആശുപത്രിയിലെ പരിശോധനയില്‍ ബലാത്സംഗം നടന്നത് വ്യക്തമായിട്ടുണ്ട്. പ്രതിയായ 11കാരനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും. ഇതിന് ശേഷം ജുവനൈല്‍ ഹോമിലേക്ക് മാറ്റുമെന്നും ഡി.സി.പി പറഞ്ഞു.
The post യു.പിയില്‍ ആറു വയസ്സുകാരി ബലാത്സംഗത്തിനിരയായി; നാലാം ക്ലാസുകാരൻ പിടിയില്‍ appeared first on News Bengaluru.
Powered by WPeMatico