യു.പി.എസ്.സി. സിവില്‍ സര്‍വീസ് ഫലം: മലയാളിയായ സിദ്ധാര്‍ഥ് രാംകുമാറിന് നാലാം റാങ്ക്
![](https://newsbengaluru.com/wp-content/uploads/2024/04/Ups.jpg)
യു.പി.എസ്.സി. സിവില്‍ സർവീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയത് ആദിത്യ ശ്രീവാസ്തവ. രണ്ടാം റാങ്ക് അനിമേഷ് പ്രധാൻ, മൂന്നാം റാങ്ക് ഡി.അനന്യാ റെഡ്ഡി എന്നിവർക്കാണ്. നാലാം റാങ്ക് കരസ്ഥമാക്കിയത് മലയാളിയായ സിദ്ധാർഥ് രാംകുമാറാണ്.
ആദ്യ 100 റാങ്കുകളില്‍ ഉള്ളവർ ആശിഷ് കുമാർ(8), വിഷ്ണു ശശികുമാർ(31), പി.പി. അർച്ചന(40), ആർ. രമ്യ(45), മോഹൻ ലാല്‍(52), ബെൻജോ പി. ജോസ്(59), സി. വിനോതിനി(64), പ്രിയാ റാണി(69), ഫാബി റഷദ്(71), എസ്. പ്രശാന്ത്(78), ആനി ജോർജ്(93) എന്നിവരാണ്.
ഇത്തവണ റാങ്ക് ശുപാർശ ചെയ്തിരിക്കുന്നത് ജനറല്‍ വിഭാഗത്തില്‍ 347 പേർക്കും ഒ.ബി.സി. വിഭാഗത്തില്‍ 303 പേർക്കും ഉള്‍പ്പെടെ 1016 പേർക്കാണ്. ഐ.എ.എസിനു ഇതില്‍ 180 പേരെയും, ഐ.എഫ്.എസിനു 37 പേരെയും, ഐ.പി.എസിനു 200 പേരെയും ശുപാർശ ചെയ്തിട്ടുണ്ട്.
The post യു.പി.എസ്.സി. സിവില്‍ സര്‍വീസ് ഫലം: മലയാളിയായ സിദ്ധാര്‍ഥ് രാംകുമാറിന് നാലാം റാങ്ക് appeared first on News Bengaluru.
Powered by WPeMatico