രണ്ടാംവർഷ പി.യു.സി പരീക്ഷ; വിജയം 81.15%
ബെംഗളൂരു : കർണാടക രണ്ടാംവർഷ പി.യു.സി. പരീക്ഷയില്‍ വിജയം 81.15 ശതമാനം. പരീക്ഷ എഴുതിയ 6,81,079 പേരില്‍ 5,52,690 പേർ ജയിച്ചു. ദക്ഷിണ കന്നഡ ജില്ല ഒന്നാം സ്ഥാനം (97.37%) കരസ്ഥമാക്കി. 96.80% വിജയത്തോടെ ഉഡുപ്പി ജില്ല രണ്ടാം സ്ഥാനവും 94.89% വിജയത്തോടെ വിജയപുര മൂന്നാം സ്ഥാനവും നേടി.
സയൻസ് വിഭാഗത്തിൽ 598 മാർക്കോടെ ഒന്നാമതെത്തിയ ഹുബ്ബള്ളി വിദ്യാനികേതൻ സയൻസ് പി.യു. കോളേജ് വിദ്യാർഥിനി വിദ്യാലക്ഷ്മിയാണ് സംസ്ഥാനത്ത് എല്ലാ വിഭാഗത്തിലും ഒന്നാമതെത്തിയത്. .മൈസൂരിലെ ആദിച്ചുചങ്കിരി പിയു കോളേജിലെ കെഎച്ച് ഉർവീഷ് പ്രശാന്ത് – 597 മാർക്കോടെ രണ്ടാം സ്ഥാനത്ത് എത്തി.
കൊമേഴ്‌സിൽ കെ.എ. അനന്യ ഒന്നാമതെത്തി. ആർട്‌സിൽ ഡി. മേധ, വേദാന്ത്. ബി.വി. കവിത എന്നിവർ ഒന്നാമതെത്തി. മൂന്നുപേർക്കും 596 മാർക്ക് ലഭിച്ചു.
കഴിഞ്ഞ വർഷത്തെ വിജയശതമാനം 74.67% ആയിരുന്നു.
The post രണ്ടാംവർഷ പി.യു.സി പരീക്ഷ; വിജയം 81.15% appeared first on News Bengaluru.
Powered by WPeMatico