രഥോത്സവത്തിനിടെ 120 അടി ഉയരമുള്ള രഥം തകർന്നുവീണു
ബെംഗളൂരു: ക്ഷേത്ര പരിപാടിയുടെ ഭാഗമായി നടത്തിയ രഥോത്സവത്തിനിടെ 120 അടി ഉയരമുള്ള രഥം തകർന്നുവീണു. ബെംഗളൂരു റൂറലിലെ ആനേക്കലിൽ ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം. ഹുസ്‌കൂർ മദ്ദൂരമ്മ ക്ഷേത്രത്തിലെ വാർഷിക ക്ഷേത്രോത്സവത്തിൽ പത്തിലേറെ ഗ്രാമങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ഭക്തർ പങ്കെടുക്കുന്നതിനിടെയാണ് സംഭവം.
താഴേക്ക് വീണ രഥം ഭക്തർ കയറുകൾ ഉപയോഗിച്ച് ഉയർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. സംഭവത്തിൽ ആർക്കും പരുക്കില്ല. പിന്നീട് ട്രാക്ടറുകളുടെയും കാളവണ്ടികളുടെയും സഹായത്തോടെ രഥം പഴയ നിലയിലേക്ക് ഉയർത്തി.
#WATCH | Karnataka: Devotees had a narrow escape after a temple chariot fell while it was being carried during the Madduramma Devi Jatre festival at Bengaluru’s Huskur. pic.twitter.com/RJ8LtB1w7Z
— ANI (@ANI) April 6, 2024
The post രഥോത്സവത്തിനിടെ 120 അടി ഉയരമുള്ള രഥം തകർന്നുവീണു appeared first on News Bengaluru.
Powered by WPeMatico