രാമേശ്വരം കഫെ സ്ഫോടനം; പ്രതികളിൽ നിന്ന് 35 സിം കാർഡുകൾ, വ്യാജ ആധാറും ഡ്രൈവിംഗ് ലൈസൻസുകളും കണ്ടെടുത്തു
ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടന കേസിൽ പിടിയിലായ പ്രതികൾ ഉപയോഗിച്ചിരുന്നത് മുഴുവൻ വ്യാജ രേഖകളെന്ന് പോലീസ്. 35 സിം കാർഡുകൾ കൂടാതെ മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് വരെയുള്ള വിലാസങ്ങളുള്ള ആധാർ കാർഡുകളും ഡ്രൈവിംഗ് ലൈസൻസുകളും, വ്യാജ തിരിച്ചറിയൽ രേഖകളും ഉപയോഗിച്ചാണ് പ്രതികൾ അന്വേഷണ സംഘത്തെ കബളിപ്പിച്ചിരുന്നതെന്ന് എൻഐഎ വ്യക്തമാക്കി.
അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാൻ ഇവർ സിം കാർഡുകൾ നിരന്തരം മാറ്റിയിരുന്നു. ഏകദേശം 35 വ്യത്യസ്ത സിമുകളാണ് പ്രതികൾ ഉപയോഗിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മാർച്ച് 27 ന് അറസ്റ്റിലായ മറ്റൊരു പ്രതിയായ മുസമ്മിൽ ഷെരീഫ് (30) സെൽ ഫോണുകൾ, വ്യാജ സിം കാർഡുകൾ, സ്ഫോടനം ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ഉപയോഗിച്ച മറ്റ് സാമഗ്രികൾ തുടങ്ങിയ ലോജിസ്റ്റിക്സ് നൽകിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
മാർച്ച് ഒന്നിനാണ് രാമേശ്വരം കഫേയിൽ ഐഇഡി ഉപയോഗിച്ച് സ്ഫോടനം നടത്തിയത്. പ്രതികളായ മുസാവിർ ഹുസൈൻ ഷാസിബ് (30), ആക്രമണത്തിന് നേതൃത്വം നൽകിയ അദ്ബുൽ മത്തീൻ താഹ (30) എന്നിവരെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. കൊൽക്കത്തയിൽ നിന്ന് 180 കിലോമീറ്റർ അകലെയുള്ള പുർബ മേദിനിപൂരിലെ ദിഘയിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്.
The post രാമേശ്വരം കഫെ സ്ഫോടനം; പ്രതികളിൽ നിന്ന് 35 സിം കാർഡുകൾ, വ്യാജ ആധാറും ഡ്രൈവിംഗ് ലൈസൻസുകളും കണ്ടെടുത്തു appeared first on News Bengaluru.
Powered by WPeMatico