റോക്കറ്റ് എൻജിൻ ടെക്നോളജിയിൽ പുതിയ നേട്ടം; ഭാരം കുറഞ്ഞ സി-സി റോക്കറ്റ് നോസിൽ വികസിപ്പിച്ച് ഐഎസ്ആർഒ
ഭാരം കുറഞ്ഞ കാർബൺ-കാർബൺ (സി-സി) റോക്കറ്റ് എൻജിൻ നോസിൽ വിജയകരമായി വികസിപ്പിച്ച് ഐഎസ്ആർഒ. റോക്കറ്റ് എൻജിൻ ടെക്നോളജിയിൽ ഐഎസ്ആർഒ കൈവരിക്കുന്ന വിപ്ലവകരമായ നേട്ടമാണിത്.
റോക്കറ്റുകളിൽ ഉപയോഗിക്കാനാവശ്യമായ എല്ലാ ഗുണമേൻമയും നിലനിർത്തിക്കൊണ്ടാണ് പുതിയ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. നോസിലുകളുടെ ഭാരം കുറയുന്നതോടെ റോക്കറ്റുകളിൽ കൂടുതൽ പേലോഡുകൾ ബഹിരാകാശത്തേക്ക് അയയ്‌ക്കാനാകുമെന്നതാണ് പ്രത്യേകത.
സിലിക്കൺ കാർബൈഡിന്റെ സ്പെഷ്യൽ ആന്റി ഓക്സിഡേഷൻ ആവരണമാണ് സിസി നോസിലിന്റെ പ്രത്യേകത. ഉയർന്ന താപനില മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ കുറയ്‌ക്കുന്നതോടൊപ്പം തുരുമ്പെടുക്കാനും നശിച്ചുപോകാനുമുളള സാദ്ധ്യതകളും കുറവാണെന്ന് ഐഎസ്ആർഒ ചൂണ്ടിക്കാട്ടുന്നു.
പിഎസ്എൽവിയുടെ നാലാം പതിപ്പായ പിഎസ് 4-ൽ കൊളംബിയം അലോയി കൊണ്ട് നിർമിച്ച ഇരട്ട എൻജിൻ നോസിലുകളാണ് ഉപയോഗിക്കുന്നത്. നോസിൽ ഭാരം കുറയുന്നതോടെ റോക്കറ്റുകളിൽ കൊണ്ടുപോകുന്ന പേലോഡുകൾക്ക് 15 കിലോ വരെ അധികഭാരം വഹിക്കാം.
The post റോക്കറ്റ് എൻജിൻ ടെക്നോളജിയിൽ പുതിയ നേട്ടം; ഭാരം കുറഞ്ഞ സി-സി റോക്കറ്റ് നോസിൽ വികസിപ്പിച്ച് ഐഎസ്ആർഒ appeared first on News Bengaluru.
Powered by WPeMatico